Pages

2013, ജൂലൈ 17, ബുധനാഴ്‌ച

പാവം പട്ടികള്‍, ഒരു കൊളാഷ്‌!

`ഞാന്‍ കൊള്ള ചെയ്‌തു,' `ഞാന്‍ ബലാല്‍സംഗം ചെയ്‌തു', `ഞങ്ങള്‍ക്ക്‌ മോഡിജിയുടെ നിര്‍ദേശമുായിരുന്നു,' `ഞങ്ങളെ സഹായിക്കാനായി പോലീസ്‌ എപ്പോഴുമുായിരുന്നു' എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകള്‍ ആളുകള്‍ സ്വയം നടത്തിയതു ഗുജറാത്തിന്‍െറ യഥാര്‍ഥ ചിത്രമാണു പുറത്തു കൊുവന്നത്‌. (ഷോമാചൗധരി)
ദുര്‍ബലമായ ശബ്‌ദത്തില്‍ വെറുപ്പോടെ ബാനു പറഞ്ഞു- 'നാണമില്ലാത്തവര്‍'


'എത്രയോ കാലമായി അടുത്തറിയുന്നവരാണ്‌ എന്നെ ബലാത്സംഗം ചെയ്‌തത്‌. എന്റെ കുഞ്ഞിനെ കൊന്നത്‌. എനിക്ക്‌ എങ്ങനെ മറക്കാനും പൊറുക്കാനും കഴിയും?'
നാലുപേര്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്‌തു. ജസ്വന്ത്‌ നായ്‌, ഗോവിന്ദ്‌ നായ്‌, നരേഷ്‌ മോരിയ....എല്ലാവരേയും അവള്‍ക്ക്‌ അടുത്തറിയാമായിരുന്നു.
ഇതെല്ലാം ചെയ്‌തത്‌ അയല്‍വാസികളായ പുരുഷന്‍മാരായിരുന്നു. അവളുടെ വീട്ടില്‍നിന്ന്‌ പാലുവാങ്ങുകയും കുട്ടിക്കാലംമുതലേ അവളെ അറിയുന്നവരുമായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യം ഏറെ മുന്നോട്ടുപോയെന്നും ഗുജറാത്തിലെ കലാപം പഴയ കഥയെന്ന്‌ അറിവുള്ളവര്‍പോലും വിലയിരുത്തുകയും ചെയ്യുമ്പോഴും ഒളിവിലാണ്‌ ബാനു. ബാനുവിനെപ്പോലെ നീതി കിട്ടണമെന്ന്‌ ആഗ്രഹിക്കുന്ന ആയിരക്കണക്കിന്‌ സ്‌ത്രീകള്‍ ബാക്കിയും. ഗോധ്രയില്‍ തന്റെ ഗ്രാമത്തില്‍ പിന്നീട്‌ ബാനു പോയിട്ടില്ല. അവിടെ ഇനി ഒന്നും അവശേഷക്കുന്നില്ല എന്നതാണ്‌ കാര്യം. ആ പ്രേതഭൂമിയിലേക്ക്‌ പോയിട്ടില്ല.........
നീ നിയമയുദ്ധങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായി ഗുജറാത്തില്‍ മാനഭംഗത്തിന്നിരയായ സ്‌ത്രീകള്‍ക്ക്‌ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ 2.75 കോടിരൂപ 2011ല്‍ അനുവദിച്ചു. എന്നാല്‍ അതു വിതരണം ചെയ്യാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ തയാറായില്ല. 419 പേര്‍ ഇതിന്‌ അര്‍ഹരായവരുന്നെ്‌ കെങ്കിലും വിതരണം ചെയ്‌തില്ല. കാലാവധി കഴിഞ്ഞതോടെ ഫ്‌ ലാപ്‌സായി. ഒടുവില്‍ ഗുജറാത്ത്‌ ഹൈക്കോടതിക്ക്‌ ഇടപെടേി വന്നു.(പോരാട്ടങ്ങള്‍: മുഖം മറച്ചു നില്‍ക്കുന്നതെന്തിന്‌? കെ മോഹന്‍ലാല്‍: ഭാഷാപോഷിണി വാര്‍ഷികപതിപ്പ്‌ 2013)
എഴുപതുമുതല്‍ എണ്‍പതുവരെ ദിവസങ്ങള്‍ നീുനിന്ന ഒരു പ്രക്രിയയായിരുന്നു ഗുജറാത്തിലെ വംശഹത്യ. ഈ കാലദൈര്‍ഘ്യമാണ്‌ ഗുജറാത്ത്‌ വംശഹത്യയുടെ ഒരു സവിശേഷത. മറ്റൊന്ന്‌ ഇതില്‍ ഉപയോഗിക്കപ്പെട്ട സാങ്കേതികവിദ്യയുടെ ഉയര്‍ന്ന ശേഷിയാണ്‌. ഉദാഹരണമായി കോണ്‍ഗ്രസ്‌ മുന്‍ എം പി ഇര്‍ഫാന്‍ ജഫ്രിയുടെ വീട്‌ ആക്രമിക്കാന്‍ കലാപകാരികളുപയോഗിച്ച രാസവസ്‌തു അത്യധികം ശ്രദ്ധയര്‍ഹിക്കുന്നതാണ്‌. ലോകത്തിന്റെ യുദ്ധചരിത്രത്തില്‍ ഇസ്രായേലികള്‍ മാത്രമാണ്‌ ഇത്തരമൊരു രാസവസ്‌തു ഉപയോഗിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്‌. ശത്രുവിന്റെ മൃതശരീരത്തിലെ അസ്ഥികള്‍പോലും ദ്രവിപ്പിക്കാന്‍ ശേഷിയുള്ളതാണ്‌ ഈ രാസവസ്‌തു. ഗുജറാത്ത്‌ വംശഹത്യയുടെ മറ്റൊരു സവിശേഷത അതിലുടനീളം നടന്ന ബലാല്‍ക്കാരമായിരുന്നു. ഈ ബലാല്‍ക്കാരങ്ങളെല്ലാം ഒരുസംഘം ആളുകളാണ്‌ നിര്‍വഹിച്ചത്‌. അവരൊന്നും അപരിഷ്‌കൃതരായിരുന്നില്ല. അയല്‍ക്കാരായിരുന്നു.
'ഗുജറാത്ത്‌ കലാപങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ്‌ ടീമിനെ നയിക്കുന്നത്‌ രാഘവനാണ്‌. രാഘവന്റെ അന്വേഷണങ്ങള്‍ അവസാനിക്കുന്നതേയില്ല. എല്ലാ അന്വേഷണങ്ങളും മോഡിക്കനുകൂലമായാണ്‌ നീങ്ങുന്നത്‌. ഏറെ വൈകാതെ രാഘവന്‌ പത്മഭൂഷണ്‍ കിട്ടാനും സാധ്യതയു്‌. വസ്‌തുതകളുടെ കുറവല്ല ഗുജറാത്തിലുള്ളത്‌. വസ്‌തുതകളിലേക്ക്‌ നോക്കാനുള്ള പ്രതിബദ്ധതയില്ലായ്‌മയാണ്‌. അവസരവാദമാണ്‌ ഗുജറാത്തിലെ ഉദ്യോഗസ്ഥതലത്തെ നയിക്കുന്നത്‌. നേരത്തെപറഞ്ഞതുപോലെ ഗുജറാത്തിലെ കടലോരം മുഴുവന്‍ ആദാനിയുടെ കൈയിലാണ്‌. അവിടത്തെ മലയോരവും കാടും ടാറ്റാമാരുടെ കൈയിലാണ്‌. വളര്‍ന്നുവരുന്ന നഗരങ്ങളിലെല്ലാം കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കിയിരിക്കുന്നു.' (അമിതാധികാരം, ഉന്മൂലനം, ഫാസിസം: ശിവ്‌വിശ്വനാഥ്‌- മാതൃഭൂമി വാരിക, 2013 മേയ്‌ 26-ജൂണ്‍ 1) ഗുജറാത്ത്‌ വംശഹത്യ എപ്രകാരമാണ്‌ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്‌ വഴിയൊരുക്കുന്നതെന്നാണ്‌ ശിവ്‌വിശ്വനാഥ്‌ വിശദമാക്കുന്നത്‌.
'മനുഷ്യന്‍ പട്ടിയായി'(The man turned dog) എന്ന പേരില്‍, ഓസ്‌വാള്‍ഡ്‌ ഡ്രാഗണ്‍ എഴുതിയ ഒരു നാടകത്തെക്കുറിച്ച്‌ വായിച്ചതോര്‍മ്മയിലു്‌. തൊഴിലില്ലായ്‌മയുടെ രൂക്ഷത നിമിത്തം ആദ്യം ഒരു പ്രമാണിയുടെ പട്ടിവളര്‍ത്തുകാരനായി. ആ പട്ടി ചത്തപ്പോള്‍ മുതലാളിയേക്കാളേറെ ദു:ഖിച്ചത്‌ അയാളാണ്‌. മുതലാളിക്ക്‌ നഷ്‌ടമായത്‌ ഏറെ പ്രിയപ്പെട്ട പട്ടിയെ, എന്നാലയാള്‍ക്ക്‌ നഷ്‌ടമായത്‌ സ്വന്തം ജീവിതവും. ഒടുവിലയാള്‍ സ്വയം 'പട്ടി'യായി ആ കൂട്ടില്‍ കയറുന്നു! എന്നിട്ടയാള്‍ ശരിക്കുള്ള പട്ടിയേക്കാള്‍ നന്നായി യജമാനന്റെ കാല്‌ നക്കുകയും വാലാട്ടുകയും ചെയ്യുന്നു! യജമാനന്‍, ഒറിജിനല്‍ പട്ടിയുടെ മരണത്തിലുള്ള സങ്കടം മറന്ന്‌ സംതൃപ്‌തനാവുന്നു. കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ കാലത്ത്‌ എല്ലായിടത്തും, പ്രത്യേകിച്ച്‌ മോഡിഗുജറാത്തിലും ഈ നാടകത്തിന്‌ പുതിയ രംഗപാഠങ്ങള്‍ സാധ്യമാവുമെന്ന്‌ തോന്നുന്നു.
ഫാസിസ്‌റ്റ്‌ സ്‌പര്‍ശമേല്‍ക്കുമ്പോള്‍ ചരിത്രം ചോര മാത്രം കുടിക്കുന്ന ഒരു രക്‌തരക്ഷസായി മാറും. അപ്പോള്‍ 'പീഡിതര്‍' വെറും 'പട്ടിക്കുട്ടികള്‍' എന്ന്‌ വിളിക്കപ്പെടും!
മഴവില്ലുകള്‍ക്കു തീകൊടുക്കുമ്പോഴും ഫാസിസ്റ്റ്‌ കൈകള്‍ വിറയ്‌ക്കുകയില്ല. മഹത്വത്തെ മലിനപ്പെടുത്തുമ്പോഴും അവരുടെ മനസ്‌ പതറുകയില്ല. കാരണം ഫാസിസ്‌റ്റുകള്‍ എന്നും എവിടെയും ഫാസിസ്‌റ്റുകളാണ്‌.
വംശഹത്യയുടെ ചോരയില്‍ വിടര്‍ന്ന അവരുടെ താമരയിതളുകള്‍ക്കുളളില്‍ വിങ്ങുന്നത്‌ ഒരഭയാര്‍ത്ഥി ജനതയുടെ തേങ്ങലാണ്‌.
വംശഹത്യ നടന്ന്‌ ര്‌ മാസം കഴിഞ്ഞ്‌ ഏപ്രില്‍ 19ന്‌ ബോംബെയില്‍ നിന്ന്‌ ഗുജറാത്ത്‌ സന്ദര്‍ശിച്ച ഒരു മുസ്ലിം സാമൂഹ്യ പ്രവര്‍ത്തകനെ യാത്രയില്‍ സഹായിച്ചത്‌ മനീഷ്‌ എന്ന ഹിന്ദു യുവാവാണ്‌. കലാപം നടന്ന സ്ഥലങ്ങെളല്ലാം അവരൊന്നിച്ച്‌ സന്ദര്‍ശിച്ചു. പിരിയാന്‍ നേരത്ത്‌ മനീഷ്‌ പറഞ്ഞു.`നിങ്ങളെ വീട്ടില്‍ വിളിക്കാന്‍ കഴിയാത്തതില്‍ എനിക്ക്‌ സങ്കടമു്‌. ചെറിയൊരു മുസ്ലീം കുട്ടി അബദ്ധത്തില്‍ ഞങ്ങളുടെ കോളനിയില്‍ എത്തിപ്പെട്ടാല്‍ അതിന്‌ ജീവനോടെ തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. അതുകൊ്‌ എന്നോട്‌ ക്ഷമിക്കണം.'
എന്നാല്‍ മനസ്സ്‌ മരവിച്ചുപോയ ഒരു ഫാസിസ്റ്റിനെ ഒരിക്കലും കുറ്റബോധം വേട്ടയാടുകയില്ല. കാരണം അവര്‍ക്ക്‌ മറ്റുള്ളവര്‍ മനുഷ്യരല്ല മറിച്ച്‌ ഉന്മൂലനം ചെയ്യപ്പെടേ അന്യരാണ്‌. വെറും പട്ടിക്കുട്ടികളാണ്‌.
പാട്യാലയില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ വളിയറായി സേവനമനുഷ്‌ഠിച്ച ഒരു പ്രൊഫസര്‍ തന്റെ വാര്‍ധക്യകാലത്ത്‌ കഴിഞ്ഞുപോയ ചിലകാര്യങ്ങള്‍ ഓര്‍ക്കുന്നത്‌ `നിശ്ശബ്‌ദതയുടെ മറുപുറം' എന്ന ഉര്‍വ്വശീ ഭൂട്ടാലയുടെ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. പാട്യാലയില്‍ ഒരു ഫാസിസ്റ്റ്‌ വളിയര്‍ ആയിരുന്നപ്പോള്‍ അയാളൊരു ബലാല്‍സംഗത്തിന്‌ സാക്ഷിയായിരുന്നു. പീഡിതയായ സ്‌ത്രീ പൊട്ടിക്കരയുകയും ഞരങ്ങുകയും ചെയ്യുന്നത്‌ മനസ്സില്‍ ഒരു വേദനയും കൂടാതെ കേട്ടുനില്‍ക്കാന്‍ അന്നയാള്‍ക്ക്‌ കഴിഞ്ഞു. കാരണം അന്നയാള്‍ ഒരു ഉറച്ച ഒരു ഫാസിസ്റ്റ്‌ വളിയറായിരുന്നു. 50 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നയാള്‍ അന്നത്തെ സംഭവമോര്‍ത്ത്‌ വിതുമ്പുന്നു.. ആ സ്‌ത്രീയെക്കുറിച്ച്‌ ഓര്‍ത്ത്‌ സങ്കടപ്പെടുന്നു. കാരണം ഇന്നയാള്‍ ഒരു ഫാസിസ്റ്റ്‌ വളിയറല്ല.
മോഡി ഇന്നും ഒരു നല്ല ഫാസിസ്റ്റ്‌ വളിയറാണ്‌. സ്വയം സാക്ഷ്യപ്പെടുത്തിയത്‌പോലെ വെറുമൊരു 'ഹിന്ദു ദേശീയവാദി' മാത്രമാണ്‌. 'കലാപകാലത്ത്‌(വംശഹത്യയെന്ന്‌ തിരുത്തി വായിക്കണം) ചെയ്‌തതെല്ലാം പൂര്‍ണമായും ശരിയാണ്‌.' ഒരക്ഷരത്തെറ്റും സംഭവിച്ചിട്ടില്ല എന്നാണിപ്പോളദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്‌! 2007ല്‍ ഥാപ്പറുടെ വംശഹത്യസംബന്ധമായ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ചൂളി, വെള്ളം കുടിച്ച്‌, ഇറങ്ങിയോടിയപ്പോള്‍, പറയാനാവാതെപോയതാണ്‌; ഥാപ്പറുടെ 'മോഡിസാഹബ്‌' ഇപ്പോള്‍ വെട്ടിത്തുറന്ന്‌ പറഞ്ഞിരിക്കുന്നത്‌. 'സത്യം' എന്തായാലും സ്വന്തം മനസ്സിലുള്ളത്‌ പതിനൊന്ന്‌ കൊല്ലത്തിനുശേഷമെങ്കിലും തുറന്ന്‌ പറഞ്ഞതിന്‌, 'പട്ടിക്കുട്ടികളും, സിംഹക്കുട്ടികളുമെല്ലാം' മോഡിയെ അഭിനന്ദിക്കുകയാണ്‌ വേത്‌. ഒരു 'സംസ്ഥാനം' കുട്ടിച്ചോറാക്കാന്‍ ഒരു മോഡി മതിയാവുമെങ്കില്‍, ഒരു രാജ്യം മുഴുവന്‍ കുട്ടിച്ചോറാക്കാന്‍ എത്ര മോഡിമാര്‍ വേിവരും? എന്നൊരു ചോദ്യമാണ്‌ ഇന്ന്‌ നമ്മെ തുറിച്ചുനോക്കുന്നത്‌.

2013, ജൂലൈ 14, ഞായറാഴ്‌ച

ഇതൊരപൂര്‍വ്വ ആല്‍മോണ്ട് മരം!

ഒന്ന്‌
ബഷീറിലൂടെ പ്രസിദ്ധമായ ആ 'ഉമ്മിണിവല്യ' ഒന്നിന്നു പകരം കേരളത്തില്‍ ഇന്ന്‌ 'നിരങ്ങുന്നത്‌' നിരവധി ചെറിയ ഒന്നുകളും, ഒന്നുമില്ലായ്‌മകളുമാണ്‌. മുമ്പ്‌ ഉറക്കമൊഴിച്ചിരുന്നും പുസ്‌തകം വായിച്ചിരുന്നവരെക്കുറിച്ച്‌ കേട്ട്‌ നാം കോരിത്തരിച്ചു. ഇന്ന്‌ നിരന്തരഫോണ്‍ വിളികളില്‍ മാത്രം
നിശ്ചലരായവരെക്കുറിച്ചോര്‍ത്ത്‌ നാം നടുങ്ങുന്നു!
വെളിച്ചത്തിനെന്തൊരു വെളിച്ചമെന്ന്‌ ബഷീര്‍ എഴുതിയപ്പോള്‍ അന്നത്‌ വല്ലാത്തൊരു വിസ്‌മയമായിരുന്നു. കൊടിയ ഇരുട്ടുപോലും ബഷീറിന്റെ ആ അപ്രതീക്ഷിത പ്രകാശ വാക്യത്തിനുമുമ്പില്‍ അന്ന്‌ ശിരസ്സ്‌ കുനിച്ചിരിക്കണം. നവോത്ഥാനമൂല്യങ്ങളുടെ സംഘനൃത്തം ദൃശ്യപ്പെടുത്തിയ ആ അപൂര്‍വ്വ മലയാളവാക്യം ഇന്നൊരു നഷ്‌ടസ്‌മൃതിയുടെ സങ്കടസ്‌മരണയാവുകയാണോ?
ബഷീറിന്റെ പ്രശസ്‌തമായ പ്രേമലേഖനത്തിലെ സാറാമ്മയും ബാല്യകാലസഖിയിലെ സുഹറയുമൊന്നുമല്ല, സര്‍ക്കാര്‍-മാഫിയ ഐക്യ 'പ്രതീകമായി' മാറിയ സരിതയും, ശാലുമേനോനും മറ്റുമാണ്‌ ഇപ്പോള്‍ താരങ്ങള്‍! മൂല്യങ്ങള്‍ക്കും പച്ചപരമാര്‍ത്ഥങ്ങള്‍ക്കും മുകളില്‍ ഇപ്പോള്‍ പറക്കുന്നത്‌, പരസ്യങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും മാംസക്കൊഴുപ്പുകളുടെയും പതാകകളാണ്‌. തലമൂടാനുള്ള 'ജാള്യത'യെങ്കിലും മുമ്പ്‌ കുറ്റവാളികള്‍ പ്രകടിപ്പിച്ചിരുന്നു. ഇപ്പോളവരാണ്‌ കേരളത്തിലെ ചില മന്ത്രിമാരേക്കാള്‍ ശിരസ്സുയര്‍ത്തിപിടിച്ച്‌ നടക്കുന്നത്‌! ഇന്ന്‌ വെളിച്ചവും ഇരുട്ടിന്‌ കൂട്ടാവുകയാണോ?
ഭാവന, അനീതികള്‍ക്കെതിരെ സമരം ചെയ്യുമ്പോഴാണ്‌ 'ഭാഷ' മിിപ്പറയാന്‍മാത്രമുള്ള വെറുമൊരു ഭാഷയല്ലാതാവുന്നത്‌. അപ്പോഴാണത്‌ ചിറകുകള്‍ കരിയുമെന്നറിഞ്ഞിട്ടും സൂര്യനിലേക്കുപോലും പറക്കുന്നത്‌. കണക്കുകൂട്ടലുകള്‍ക്കൊരിക്കലും കിനാവ്‌ കാണാനാവാത്ത ഭാവനയുടെ 'വല്യഒന്നി'ല്‍ വെച്ചാണ്‌, ബഷീര്‍ ജീവിതം വായിച്ചത്‌. 'സൗരോര്‍ജ്ജങ്ങള്‍ക്കൊന്നും' സൃഷ്‌ടിക്കാനാകാത്ത വിസ്‌മയവെളിച്ചങ്ങളാണയാള്‍ സ്വന്തം വാക്കുകളില്‍ കൊളുത്തിവെച്ചത്‌. മീനുകള്‍ വെള്ളത്തിലും, കാറ്റ്‌ മരത്തിലും മേഘങ്ങള്‍ ആകാശത്തിലും, മഴ മണ്ണിലും തീ മനസ്സിലുമെഴുതുന്ന അക്ഷരങ്ങളുടെ അര്‍ത്ഥം തേടിത്തേടിയാണയാള്‍ അതിര്‍ത്തികള്‍ക്കൊക്കെയുമപ്പുറത്തേക്ക്‌ തുഴഞ്ഞു പോയത്‌.
ഇച്ചിരി ചെറിയ ഒന്നുകളും, കൊടിയ ഇരുട്ടും കഠിനമാക്കിയ ഒരു കാലത്തെ, 'വലിയ ഒന്നുകള്‍'കൊും അതിലും വലിയ വെളിച്ചംകൊും, മറിച്ചിടാനാണ്‌ ബഷീര്‍ എഴുതിയത്‌. പകര്‍ത്തിയെഴുത്തിന്റെ നരച്ച വ്യാകരണത്തെയാണ്‌, ബഷീര്‍ വെല്ലുവിളിച്ചത്‌. ആഢ്യമലയാളത്തിന്റെ പ്രതാപങ്ങളെയാണദ്ദേഹം എഴുതിപൊളിച്ചത്‌. ഇങ്ങിനെയുമൊരെഴുത്തോ എന്ന അത്ഭുതങ്ങള്‍ക്കിടയിലാണ്‌ മലയാളവായന ആദ്യമായെന്നോണം വിരുപോയത്‌.
തൊരപ്പന്‍അവറാനും മന്‍മുത്തപ്പയും ആനവാരിരാമന്‍നായരും പൊന്‍കുരിശ്‌തോമയും എട്ടുകാലിമമ്മൂഞ്ഞും ഒറ്റക്കണ്ണന്‍പോക്കരും മുഴയന്‍നാണുവും കറുമ്പന്‍ചേന്നാനും ഏതോ പാതാളലോകങ്ങളില്‍ നിന്നെന്നോണം പൊങ്ങിവരുകയായിരുന്നു. പാലാഴി കടഞ്ഞപ്പോഴെന്നപോലെ ബഷീര്‍ എഴുതിയപ്പോഴൊക്കെയും കാളകൂടങ്ങള്‍ക്കൊക്കെയുമപ്പുറം ഒരമൃത്‌ തെളിഞ്ഞുവന്നു. ഇരുട്ടിനെകാണാതെയല്ല, ഇരുട്ടിന്‌ കീഴടങ്ങാതെയാണ്‌; പരിമിതകള്‍ അറിയാതെയല്ല, അതിനുമപ്പുറമുള്ള പൂര്‍ണ്ണതകളിലേക്കാണ്‌, ബഷീര്‍ പറന്നത്‌. കൊസറാകൊള്ളികളും, ഡുങ്കുടുസഞ്ചിയും, ഹുന്ത്രാപ്പി ബുസാട്ടോയും...ഡിക്‌ഷനറിനോക്കിയാല്‍ കാണില്ല. എന്നാല്‍ ജീവിതം കുഴിച്ചാല്‍, പിന്നെയും കുഴിച്ചാല്‍മാത്രം ഇതുപോലുള്ള എത്രയോ മലയാളം വാക്കുകള്‍ കെടുക്കാന്‍ കഴിയും. 'ശ്രേഷ്‌ഠമലയാളം' എത്ര ക്ഷോഭിച്ചാലും!
ആയിഷാബി ഗര്‍ഭിണിയായി എന്നെഴുതാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ ആയിഷാബീയുടെ വയറ്‌, 'ഡങ്കഫുങ്കാ' വീര്‍ത്തു എന്നെഴുതാന്‍ ഒരു ബഷീറിനല്ലാതെ മറ്റാര്‍ക്ക്‌ കഴിയും?
ര്‌
'ന്താ ബാപ്പാ.....ന്ന എയ്‌ത്ത്‌ പഠിപ്പിക്കാഞ്ഞദ്‌' എന്ന കുഞ്ഞുപ്പാത്തുമ്മയുടെ ചെറിയ ചോദ്യം സൃഷ്‌ടിച്ച അസ്വസ്ഥതകള്‍, വളരെ വലുതായിരുന്നു. ഇബ്‌സന്റെ, പ്രശസ്‌തയായ നോറ, വാതിലടച്ചപ്പോള്‍ യൂറോപ്പാകെ ഞെട്ടിപ്പോയെന്ന്‌ വിമര്‍ശകര്‍. ബഷീറിന്റെ 'കുഞ്ഞുപ്പാത്തുമ്മ' അതിലേറെ നടുക്കവും അതോടൊപ്പം അത്ഭുതവും സൃഷ്‌ടിച്ചവളാണ്‌. 'ന്ന കടിച്ചപോലെ നീയെല്ലാവരെയും കടിച്ചല്ലേ' എന്ന്‌ പറഞ്ഞ്‌, സ്വന്തം ദേഹത്ത്‌നിന്ന്‌ എറുമ്പിനെ നുള്ളിയെടുത്ത്‌ താഴെവെച്ച കുഞ്ഞിപ്പാത്തുമ്മ ദുഷ്‌ടനാഗരികതയുടെ കണ്ണില്‍ എത്രയോ പിറകിലായിരുന്നപ്പോഴും നവമനുഷ്യത്വനിലപാടില്‍ എത്രയോ മുന്നിലായിരുന്നു! 'വഴി' എന്നെഴുതുന്നതിന്നു പകരം 'ബയി' എന്ന്‌ തെറ്റി എഴുതിയപ്പോഴും, ജീവിതത്തിലെ 'സ്‌നേഹവഴി' ശരിക്കുമവള്‍ക്കറിയാമായിരുന്നു. നോറക്കുള്ളത്ര കരുത്തു്‌ കുഞ്ഞിപ്പാത്തുമ്മക്ക്‌; എന്നാല്‍ 'നോറ'ക്കില്ലാത്ത അസാധാരണമായൊരു ജീവിതാഭിമുഖ്യവുമുായിരുന്നു, 'അപരിഷ്‌കൃതയായപ്പോഴും'(?) അവള്‍ക്ക്‌! ഭൂമി മനുഷ്യര്‍ക്ക്‌ മാത്രമായുള്ളതല്ലെന്ന്‌ ആരും പഠിപ്പിക്കാതെതന്നെ അവള്‍ സ്വയം അറിഞ്ഞിരുന്നു.
പൊതുവെ നോക്കുമ്പോള്‍, ആര്‍ക്കെങ്കിലും എന്തെങ്കിലും സ്ഥായിയായ സത്യസന്ധതയുാേ? നാം മറ്റുള്ളവരുടെ മുമ്പില്‍ നല്ലവരാകാന്‍ ശ്രമിക്കുകയല്ലാതെ നമ്മുടെ മുന്നില്‍ നാം നല്ലവരാണോ? എന്ന 'ശബ്‌ദങ്ങളിലെ' ചോദ്യവും; 'മതിലുകളുടെ മതിലുകളുടെ അനേകം മതിലുകളുടെ അകത്താണ്‌ ഞാന്‍' എന്ന മതിലുകള്‍ പങ്കുവെക്കുന്ന തിരിച്ചറിവും, ക്വിന്റല്‍ കണക്കിന്‌ ഭാരമാര്‍ന്ന ബഷീര്‍ വാക്യങ്ങളാണ്‌. സ്വന്തം മനസ്സിന്റെയുള്ളില്‍ എന്നുമെന്നും നാം സൂക്ഷിക്കേ അമൂല്യമായ വാക്കുകള്‍! സമകാലികമായിരിക്കുമ്പോഴും, അസ്‌തിത്വസങ്കീര്‍ണതകളോട്‌ സത്യസന്ധമായിരിക്കാന്‍ കഴിഞ്ഞതുകൊാണ്‌, വൈക്കം മുഹമ്മദ്‌ബഷീര്‍ മലയാളത്തിന്റെ അപൂര്‍വ്വ മാസ്റ്റര്‍ ജീനിയസ്സുകളില്‍ ഒരാളായിരിക്കുന്നത്‌.
മൂന്ന്‌
പതിവുപോലെ ഇത്തവണയും, ജൂലൈ അഞ്ചിന്‌, ബഷീര്‍ അനുസ്‌മരണപ്രഭാഷണം നടത്തുമ്പോള്‍, അതെങ്ങിനെ നിര്‍ത്താനാവുമെന്നറിയാതെ മറ്റുള്ളവരെപ്പോലെ ഞാനും വീര്‍പ്പുമുട്ടുകയായിരുന്നു. തിരുവനന്തപുരത്ത്‌, സ്റ്റുഡന്റ്‌സെന്ററില്‍ പുരോഗമനകലാസാഹിത്യസംഘത്തിന്റെ ബഷീര്‍ അനുസ്‌മരണം നടക്കുമ്പോള്‍, അപ്പുറത്ത്‌ പ്രസ്സ്‌ ക്ലബ്ബില്‍ അടൂര്‍ഗോപാലകൃഷ്‌ണന്‍ കെ എ ബീനയുടെ റാസ്‌ബെറി പ്രസിദ്ധീകരിച്ച 'ബഷീര്‍ എന്ന അനുഗ്രഹം' എന്ന ബഷീറിനെക്കുറിച്ചെഴുതപ്പെട്ട പുസ്‌തകം പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു. ആ പുസ്‌തകത്തിന്റെ 'തലക്കെട്ടും', ഞാനുമായുള്ള ഒരു ബന്ധം മറക്കാനാവില്ല.
ഏകദേശം ര്‌ പതിറ്റാിനും മുമ്പ്‌ നടന്നൊരു സംഭവമാണ്‌. ദേശാഭിമാനി വാരികയില്‍, 'പി സിയും ബഷീറും' എന്ന പേരില്‍ ഞാനൊരു പ്രബന്ധമെഴുതി. അക്കാലത്ത്‌ കലാകൗമുദിയില്‍ ബഷീറുമായുള്ള ഒരഭിമുഖം വന്നിരുന്നു. അതിലൊരിടത്ത്‌, 'നിങ്ങള്‍ പുതിയ എഴുത്തുകാരുടെ കഥകള്‍ വായിക്കാറുാേ, എന്താണഭിപ്രായം' എന്ന ചോദ്യത്തോട്‌, 'ഞാന്‍ അമേധ്യം ഭക്ഷിക്കാറില്ല' എന്നാണ്‌ ബഷീര്‍ പ്രതികരിച്ചത്‌. സ്വാഭാവികമായും കലാകൗമുദിയില്‍ ബഷീറിന്റേതായി അച്ചടിച്ചുവന്ന അഭിമുഖത്തിലെ ആ ഒരു പരാമര്‍ശത്തിന്നെതിരെ സാമാന്യം രൂക്ഷമായിത്തന്നെ പ്രതികരിച്ചുകൊുള്ള ഒരു പ്രതികരണം എന്റെ പ്രബന്ധത്തിലുായിരുന്നു. ബഷീറിനെപ്പോലുള്ള മഹാനായൊരു എഴുത്തുകാരനോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊായിരുന്നു, അന്ന്‌ ആ വിമര്‍ശനം നടത്തിയിരുന്നത്‌. എന്റെ പ്രബന്ധം ബഷീറിന്റെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍, അദ്ദേഹം ദേശാഭിമാനി വാരികയിലേക്ക്‌ ഒരു കത്തയച്ചു. അതിന്റെ തലക്കെട്ട്‌, 'എന്റെ പക്കല്‍ ശാപമില്ല, അനുഗ്രഹമേയുള്ളു' എന്നായിരുന്നു. പ്രസ്‌തുത കത്ത്‌ ബഷീര്‍ സമാഹൃതകൃതിയില്‍ ഉ്‌. അതില്‍നിന്നും കുറച്ച്‌ ഭാഗങ്ങള്‍ മാത്രം ഇവിടെ എടുത്തുചേര്‍ക്കുന്നു. ചെറിയൊരു വിമര്‍ശനം കേള്‍ക്കുമ്പോഴേക്കും 'സമനില' തെറ്റുന്നവര്‍ക്ക്‌ അതില്‍നിന്നും എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയോടെ........
പ്രിയപ്പെട്ട പത്രാധിപര്‍,
പി സിയും ബഷീറും എന്നൊരു ലേഖനം വായിക്കാന്‍ ഇടയായി. താങ്കളുടെ ദേശാഭിമാനി വാരികയിലാണ്‌. ലക്കം 24. പുസ്‌തകം 13. എഴുതിയിരിക്കുന്നത്‌ കെ ഇ എന്‍ കുഞ്ഞഹമ്മദ്‌. ഈ ലേഖനം വളരെ നന്നായി. അദ്ദേഹം ബുദ്ധിമുട്ടി ശരിക്കു പഠിച്ചുതന്നെ എഴുതിയിരിക്കയാണ്‌. എന്നാല്‍ ലേഖനത്തിന്റെ അവസാനഭാഗത്തു ലേശം പിശകുവന്നതായി കാണുന്നു. കരുതിക്കൂട്ടി വരുത്തിയതല്ല. തെറ്റായ ധാരണയില്‍നിന്നു വന്നതാണ്‌. ഞാന്‍ പറയുന്നത്‌ കേരളത്തിലെ പുതിയ കഥയെഴുത്തുകാരെപ്പറ്റി ഞാന്‍ പറഞ്ഞതായി പറയുന്ന ഭാഗത്തെപ്പറ്റിയാണ്‌.
കുഞ്ഞഹമ്മദിന്‌ ആ ഭാഗം എവിടെനിന്ന്‌ കിട്ടിയെന്നെനിക്കറിയാം. ഒരു വാരികയില്‍ എന്നെപ്പറ്റിവന്ന വലിയ ലേഖനത്തിലെ ഒരു ഭാഗമാണത്‌. അതുക ഉടനെ ആ ലേഖനകര്‍ത്താവിന്‌ ഞാന്‍ എഴുതുകയുായി. താങ്കള്‍ ആ ലേഖനം വല്ല പുസ്‌തകത്തിലും ചേര്‍ക്കാന്‍ ഉദ്ദേശമുെങ്കില്‍ - ഞാന്‍ പുതിയ കഥയെഴുത്തുകാരെപ്പറ്റി പറഞ്ഞതായിക്കാണുന്ന ഭാഗം വെട്ടിക്കളഞ്ഞ്‌ ബാക്കിചേര്‍ക്കാന്‍ അപേക്ഷ. അതുതന്നെയാണ്‌ കുഞ്ഞഹമ്മദിനോടും എനിക്കപേക്ഷിക്കാനുള്ളത്‌. (വൈക്കം മുഹമ്മദ്‌ ബഷീര്‍ എഴുതിയ ഈ കത്തിനുശേഷം, പിസിയും ബഷീറും എന്ന പ്രബന്ധത്തില്‍നിന്ന്‌ ആ ഭാഗം ഞാന്‍ ഒഴിവാക്കി.)
പുതിയ തലമുറയില്‍പ്പെട്ട മിക്ക എഴുത്തുകാരെയും ഞാന്‍ അറിയും. ഇവരെയൊക്കെ ഞാന്‍ ശപിക്കുമോ? എന്റെ പക്കല്‍ ശാപമില്ല. അനുഗ്രഹമേയുള്ളു. ഞാന്‍ അനുഗ്രഹിക്കുന്നു. എഴുതുക. പഠിച്ച്‌ ചിന്തിച്ച്‌ മാനുഷനന്മയെ മുന്‍നിര്‍ത്തി ധീരതയോടെ എഴുതുക. വിജയം നേരുന്നു: മംഗളം!(വൈക്കം മുഹമ്മദ്‌ ബഷീര്‍).
'I said to the Almond tree, sister speak to me of God. The Almond tree blossomed.'(കസാന്‍ സാക്കിസ്‌).
വൈക്കം മുഹമ്മദ്‌ ബഷീര്‍, ഒരു നിര്‍വൃതിയായി മാറിയ മലയാളത്തിന്റെ സ്വന്തം 'മാങ്കോസ്റ്റിന്‍'. നിറഞ്ഞ്‌ പൂത്തുനില്‍ക്കുന്നു, ഇന്നും ആ ആല്‍മൗ്‌ മരം!