Pages

2013, ജൂൺ 21, വെള്ളിയാഴ്‌ച

നടുക്ക്‌ മോഡി, അപ്പുറവും ഇപ്പുറവും ആര്‍?

ജാതിരഹിതവും മതനിരപേക്ഷവുമായ ഒരാധുനിക ജീവിതത്തെക്കുറിച്ചുള്ള മലയാളിയുടെ തെളിഞ്ഞ സ്വപ്‌നമഴവില്ലുകള്‍ക്കു മുകളില്‍ ജാതിമേല്‍ക്കോയ്‌മയുടെ നരച്ച അമ്ലമേഘങ്ങള്‍ ആകാശങ്ങളില്‍ അടിഞ്ഞുകൂടുമ്പോള്‍; ഭൂമിയില്‍ സംഭവിക്കുന്ന, സാംസ്‌കാരിക പതനങ്ങളെയാണ്‌ വെള്ളാപ്പള്ളി-സുകുമാരന്‍നായര്‍ ഐക്യം നൃത്തം ചവിട്ടി ആഘോഷിക്കുന്നത്‌. 'പിള്ള'യെന്ന 'ജാതിവാല്‍' പുഴുക്കള്‍ക്ക്‌ തിന്നാനിട്ടുകൊടുത്ത നവോത്ഥാനനായകനായ മന്നത്ത്‌ പത്മനാഭനും, നാം
എന്നെന്നേക്കുമായി ജാതിമതങ്ങള്‍ വിട്ടിരിക്കുന്നു എന്ന്‌ പ്രഖ്യാപിച്ച ശ്രീനാരായണഗുരുവും പുതിയ ഐക്യപ്രഖ്യാപനം കേട്ട്‌ കരയാനാവാതെ ശവകുടീരങ്ങളിലിരുന്ന്‌ ചിരിക്കുന്നുാവണം! നായന്മാരും ഈഴവരും തമ്മില്‍ പുറത്ത്‌ അടിനടക്കുകയാണെന്ന്‌, ഉത്‌കണ്‌ഠാഭരിതനായി ഓടിവന്ന്‌ പറഞ്ഞ ശിഷ്യനോട്‌ മുമ്പ്‌ ഗുരു ചിരിച്ചുകൊ്‌ പറഞ്ഞത്‌, 'അങ്ങിനെയെങ്കിലും അവരൊന്ന്‌ അടുക്കുമല്ലോ' എന്നായിരുന്നു! എട്ടടി, പതിനാറടി, മുപ്പത്തിരടി, അറുപത്തിനാലടി ക്രമത്തില്‍, 'അയിത്തശാസ്‌ത്രം' നിര്‍ദ്ദേശിക്കുംവിധം കൃത്യമായി 'അടി'കണക്കില്‍ 'അകന്നുനിന്ന്‌' തമ്മിലടിക്കാനാവില്ലല്ലോ എന്നോര്‍ത്ത്‌, വേദനകള്‍ക്കിടയിലും 'അന്നദ്ദേഹം' ചിരിച്ചിരിക്കണം! പലപ്പോഴും ഗുരുവിന്റെ ചിരിയില്‍ കനലുകള്‍ എരിഞ്ഞിരുന്നു. മക്കത്തായവും മരുമക്കത്തായവും പരസ്‌പരം തീവ്രമായി ഏറ്റുമുട്ടിയൊരു സന്ദര്‍ഭത്തില്‍, ഏതാണ്‌ നല്ലതെന്ന്‌ ചോദിച്ച ശിഷ്യനോട്‌ അന്ന്‌ ഗുരു പറഞ്ഞത്‌, 'അയല്‍പക്കത്തായം' എന്നായിരുന്നു. അതിന്നര്‍ത്ഥം നായര്‍-ഈഴവ ഐക്യം മാത്രമല്ലെന്ന്‌ മനസ്സിലാക്കാന്‍ വെള്ളാപ്പള്ളിക്ക്‌ സുകുമാരന്‍നായരുടെ ട്യൂഷന്‍ക്ലാസ്സില്‍ പോകണമെന്നു വന്നാല്‍ അതെത്ര കഷ്‌ടമാണ്‌!
ഇന്നും വിവാഹപരസ്യങ്ങളില്‍, ദുര്‍ഗ്ഗന്ധം പരത്തുന്ന, 'ജാതി'ഭേദങ്ങള്‍ക്കെതിരെ ഒന്നിച്ച്‌നിന്നൊരു പ്രമേയം പാസ്സാക്കിയതിനുശേഷമായിരുന്നു വെള്ളാപ്പള്ളി-സുകുമാരന്‍നായര്‍ നേതൃത്വത്തില്‍ നായര്‍-ഈഴവ ഐക്യപ്രഖ്യാപനമുായിരുന്നതെങ്കില്‍, അതെത്രമേല്‍ ആവേശകരമാകുമായിരുന്നു. നായര്‍ക്കിടയിലെ മേല്‍-കീഴ്‌ അവസ്ഥകളെ സൂചിപ്പിക്കുന്ന നിരവധി ഉപജാതികളെ ഇല്ലാതാക്കിയാണ്‌, മന്നത്ത്‌ പത്മനാഭന്‍ മഹത്വത്തിന്റെ പടവുകള്‍ കയറിയത്‌. നായരെ നശിപ്പിച്ച കേസ്സ്‌കെട്ടും താലികെട്ടും കുതിരക്കെട്ടും വെടിക്കെട്ടും കൂടിച്ചേര്‍ന്ന 'നാലുകെട്ടുകളെ' ഇടിച്ചു നിരത്തിയാണ്‌, പ്രതിസന്ധികള്‍ക്ക്‌മുമ്പില്‍ പതറാതെ മന്നത്ത്‌ മുന്നോട്ട്‌ പോയത്‌. പ്രസ്‌താവനകളുടെ മട്ടുംമാതിരിയും കാല്‍ സുകുമാരന്‍നായര്‍ക്കിപ്പോള്‍ ആകെക്കൂടെ 'വെടിക്കെട്ടില്‍' മാത്രമാണ്‌ താല്‌പര്യം എന്ന്‌ ആര്‍ക്കും തോന്നിപ്പോകും! 'ആയിരം പ്രസംഗത്തേക്കാള്‍ നല്ലതാണ്‌ അര പ്രവര്‍ത്തി' എന്ന മന്നത്ത്‌ പത്മനാഭന്റെ പ്രസിദ്ധമായ പ്രയോഗം മറ്റാര്‌ മറന്നാലും സുകുമാരന്‍നായര്‍ ഓര്‍ക്കണമായിരുന്നു!
1916ലാണ്‌ മലയാളത്തിന്റെ സ്‌നേഹഭാജനമായ കുരമാരനാശാനെ, വിവാഹപന്തലില്‍വെച്ച്‌ ഈഴവപ്രമാണികള്‍ അവഹേളിച്ചത്‌. നായര്‍-ഈഴവ സമൂഹങ്ങളിലെ 'തറവാട്ടുകാര്‍' അത്ര തറവാടിത്വ മഹത്വമില്ലെന്നവര്‍ കരുതുന്ന 'സ്വന്തക്കാരുടെ'തന്നെ തലയില്‍ കാല്‍വെച്ചതിന്നെതിരെകൂടി ശബ്‌ദമുയര്‍ത്തിയാണ്‌ നവോത്ഥാനപ്രസ്ഥാനങ്ങള്‍ വളര്‍ന്നതെന്ന്‌ വെള്ളാപ്പള്ളിയും, സുകുമാരന്‍നായരും മറക്കരുത്‌. 'നായര്‍-ഈഴവ' ഐക്യമെന്നാല്‍, ചുരുങ്ങിയത്‌ 'നായര്‍-ഈഴവ' 'ബഹുജന' ഐക്യമെങ്കിലുമാവണം. അതിന്നുപകരം നായര്‍-ഈഴവ വരേണ്യശക്തികളും അവരുടെ സ്വന്തം ധനസ്ഥാപനങ്ങളും, ഒന്നിച്ചുചേര്‍ന്നാല്‍മാത്രം 'ഐക്യ'മാവില്ല. സുകുമാരന്‍നായരോടൊപ്പം, വെള്ളാപ്പള്ളി നായര്‍-ഈഴവ ഐക്യം ആഘോഷിക്കുമ്പോള്‍; സഹോദരന്‍ അയ്യപ്പന്റെ സ്‌മരണയെ മുന്‍നിര്‍ത്തി ഈഴവ-യുക്തിവാദി ഐക്യത്തിന്‌ നേതൃത്വം നല്‍കാനും വെള്ളാപ്പള്ളി സന്നദ്ധമാവണം.
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌' എന്ന്‌ പ്രഖ്യാപിച്ച ഗുരുവും 'ജാതി വേ മതംവേ ദൈവംവേ മനുഷ്യന്‌' എന്ന്‌ പ്രഖ്യാപിച്ച സഹോദരന്‍ അയ്യപ്പനും, ഒന്നിച്ചുനിന്ന ശ്രീനാരായണ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹൃദ്യവും അഭിമാനകരവുമായ ഒരൈക്യമായിരിക്കും അത്‌! ജാതി-മതങ്ങള്‍ക്കൊക്കെയുമപ്പുറത്ത്‌ ഈഴവര്‍ ഒരു 'സ്വതന്ത്രസമുദായമായിരിക്കണമെന്ന്‌' ആഹ്വാനംചെയ്‌ത ഇ.മാധവനെയും 'ഐക്യപ്രഖ്യാപനലഹരിയില്‍' വെള്ളാപ്പള്ളി മറക്കരുത്‌. മിതവാദി സി.കൃഷ്‌ണന്റെ സ്‌മരണയെ മുന്‍നിര്‍ത്തി ഈഴവ-ബുദ്ധമത ഐക്യത്തെക്കുറിച്ചുപോലും ആലോചിക്കാവുന്നതാണ്‌. ഇതൊക്കെ 'ചിതലെടുത്ത പഴയ ചരിത്ര'മാണെങ്കില്‍ 'നായര്‍കോളേജില്‍' ഈഴവരോടും, ഈഴവകോളേജില്‍ നായരോടും ഇനിമുതല്‍ 'കോഴ' വാങ്ങുകയില്ലെന്നെങ്കിലും ഒരുമിച്ചൊരു പ്രസ്‌താവനയിറക്കാനുള്ള ധീരത ഇരുവരും പങ്കുവെക്കണം! ആ വകയില്‍ വരുന്ന 'നഷ്‌ടം' പരിഹരിക്കാന്‍ മറ്റുള്ള ജാതി-മതക്കാരില്‍നിന്നും കൂടുതല്‍ കൊടുംകോഴ വാങ്ങിയാല്‍ മതിയാവും! ഇതൊന്നും ചെയ്യാതെ, വെറുമൊരു 'സംഘപരിവാര്‍ സൗഹൃദം' ശക്തിപ്പെടുത്താന്‍ മാത്രമായി ഒരു 'സ്‌പെഷ്യല്‍ ഐക്യം'കൊ്‌ നായര്‍ക്കും ഈഴവര്‍ക്കുമെന്നല്ല ആര്‍ക്കുമൊരു കാര്യവുമുാവുകയില്ല. ഗുരു ജീവിച്ചിരിക്കുമ്പോള്‍ ഗാന്ധിമുതല്‍ ടാഗോര്‍വരെ, ആദരപൂര്‍വ്വം അദ്ദേഹത്തെ നേരില്‍വന്നുക്‌ സ്വയം കീഴടങ്ങി പോയവരാണ്‌. എന്നാല്‍ അതില്‍നിന്നൊക്കെ വ്യത്യസ്‌തമായി മരണാനന്തരം വന്ന്‌ ഗുരുവിനെ കീഴടക്കി മടങ്ങിപ്പോയത്‌ ഒരുപക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രികൂടിയായിത്തീരാന്‍ സാധ്യതയുള്ള 'മരണവ്യാപാരി' മോഡിയാണ്‌. വലത്ത്‌ വെള്ളാപ്പള്ളിയും, ഇടത്ത്‌ സുകുമാരന്‍നായരും നടുവില്‍ മോഡിയും, ഒത്തുചേര്‍ന്നുള്ള 'ഐക്യകാഴ്‌ച' ചേതോഹരം തന്നെയായിരിക്കും. ബ്രാഹ്മണാധിപത്യത്തിനുശേഷം, 'സുകുമാരന്‍നായര്‍' എന്നും നടുവിലുായിരുന്നു. എന്നാല്‍, 'വെള്ളാപ്പള്ളി' നാടോടുമ്പോള്‍ നടുവെ ഓടണം എന്ന കീഴ്‌നടപ്പനുസരിച്ച്‌, സുകുമാരന്‍നായരിലേക്ക്‌ ഓടി അടുത്തതാവാം! ജാതിനേതാക്കള്‍ പരസ്‌പരം കെട്ടിപ്പുണരുമ്പോഴല്ല, മതനിരപേക്ഷത കരുത്താര്‍ജ്ജിക്കുമ്പോഴാണ്‌, സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം ഉാവുന്നതെന്ന്‌ നഴ്‌സറിക്ലാസ്സുമുതല്‍ വീും നമുക്ക്‌ പറഞ്ഞുതുടങ്ങാം! വെള്ളാപ്പള്ളിയും സുകുമാരന്‍നായരും മോഡിഘോഷങ്ങള്‍ക്കിടയില്‍, അതൊന്നും കേള്‍ക്കുകയില്ലെങ്കില്‍ പോലും!
ഇന്നലെവരെ മോഡിയോടൊപ്പം നിന്നവര്‍പോലും, ഇദ്ദേഹത്തെ 'പ്രധാനമന്ത്രി'യാക്കാന്‍ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ചുകഴിഞ്ഞു. പഴയ സംഘപരിവാര്‍ മുന്നണി ഒടുവില്‍ ആ 'നരഹത്യപാറക്കെട്ടില്‍' ഇടിച്ച്‌ പൊളിഞ്ഞുപോയിരിക്കുന്നു. അപ്പോഴും 'ശ്രീനാരായണഗുരു'വിനെ ഒരു മൂലയിലൊതുക്കി, മോഡിമാത്രം നിറഞ്ഞ്‌ പരന്നു നില്‍ക്കുന്ന ആ 'ചോരപോസ്റ്റര്‍', കേരളത്തില്‍ ചുമരുകളില്‍ ചിരിച്ച്‌ നില്‍ക്കുകയാണ്‌! ആ ശിവഗിരി സന്ദര്‍ശനത്തിന്റെ വിശുദ്ധസ്‌മരണപോലെ!
മോഡിയെ മാറ്റിയത്‌കൊ്‌മാത്രം, സംഘപരിവാറിന്റെ മസ്‌തിഷ്‌കത്തിലും, ഹൃദയത്തിലും ശരീരത്തിലും വാക്കിലുമുള്ള ചോര മായ്‌ച്ചുകളയാനാവുമോ? വാജ്‌പേയ്‌ സൗമ്യം, അദ്വാനിരൗദ്രം, മോഡി 'അതിരൗദ്രം', എന്നിപ്രകാരം ആശ്വസിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്നതിന്നു പകരം, സംഘപരിവാര്‍ സഖ്യകക്ഷികള്‍, ആ ഫാസിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്നെതിരെ പുതിയ ഐക്യം കെട്ടിപ്പടുക്കുകയല്ലേ വേത്‌.
മുമ്പൊരിക്കല്‍ മഹാകവി ഉള്ളൂര്‍ ഗുരുവിനെ സന്ദര്‍ശിച്ചു. ജാതിഭേദമില്ലാത്ത ആ പന്തിയില്‍, ഗുരുവിനൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. ഉള്ളൂരിന്‌ 'ഉള്ളില്‍' ഒരല്‌പം 'ജാതിപ്രയാസം', എവിടെയോ ബാക്കിയുന്നെ്‌ ഗുരു മനസ്സിലാക്കിയിരുന്നു. എല്ലാവര്‍ക്കും 'പപ്പടം' വിളമ്പിയപ്പോള്‍ ഗുരു പറഞ്ഞു, 'പപ്പടം നമുക്കൊരുമിച്ച്‌ പൊട്ടിക്കാം'. എല്ലാവരും കൂടെ പപ്പടം പൊട്ടിച്ച്‌ കഴിഞ്ഞപ്പോള്‍, ഗുരു പതുക്കെ ഉള്ളൂരിനോട്‌ ചോദിച്ചത്രേ 'എല്ലാം പൊടിഞ്ഞോ' എന്ന്‌! ഇന്ന്‌ ഇങ്ങനെയൊരു ചോദ്യം 'സൗമ്യമായി' ചോദിക്കാനും, കേള്‍ക്കാനും എത്രപേര്‍ക്ക്‌ കഴിയും? വെള്ളാപ്പള്ളിയും സുകുമാരന്‍ നായരുമൊന്നിച്ചിരിക്കുന്ന വേളയില്‍ അവര്‍ക്കിടയില്‍നിന്നും ആ 'മോഡി'യെ മാറ്റിനിര്‍ത്തി, ഇതേ ചോദ്യം നമ്മളൊക്കെയും ആവര്‍ത്തിക്കേിയിരിക്കുന്നു. 'എല്ലാം പൊടിഞ്ഞോ...........'

2013, ജൂൺ 16, ഞായറാഴ്‌ച

മലയാളികളല്ലെങ്കിലും അവരും കേരളീയരാണ്‌ ശ്രേഷ്‌ഠഭാഷയല്ല, 'ജനഭാഷ'യാണ്‌ ആവശ്യം!

'ശ്രേഷ്‌ഠഭാഷ' എന്ന പ്രയോഗം ഏതോ ഇരുമ്ലേഛഭാഷയുടെ തിളങ്ങുന്ന മറുപുറമാണ്‌. ജീവല്‍ഭാഷ, മൃതഭാഷ എന്ന വിഭജനമാണ്‌, ഭാഷാസംരക്ഷണത്തിലും സാക്ഷാല്‍ക്കാരത്തിലും സ്വീകാര്യം, 'ക്ലാസ്സിക്കല്‍', ഫോക്‌ എന്നീ വേര്‍തിരിവുകളെ അചരിത്രപരമായി ആഘോഷിക്കാനുള്ള പ്രവണത പ്രതിലോമകരമാണ്‌. ശ്രേഷ്‌ഠഭാഷാപദവിയേക്കാള്‍ 'ജീവല്‍ഭാഷാ'പദവിയാണ്‌ ഏതര്‍ത്ഥത്തിലും അഭികാമ്യം. അങ്ങിനെനോക്കുമ്പോള്‍ മലയാളമടക്കമുള്ള ഇന്ത്യയിലെ ജീവിക്കുന്ന എല്ലാഭാഷകള്‍ക്കും
'നൂറും' അതിലധികവും കോടികള്‍ക്ക്‌ അര്‍ഹതയു്‌. ഏറ്റവും കൂടുതല്‍ പരിഗണന നല്‍കേത്‌ ഇനിയും ലിപിപോലും രൂപപ്പെട്ടിട്ടില്ലാത്ത ഗോത്ര-ആദിവാസി ഭാഷകള്‍ക്കാണ്‌. പഴക്കം, 'സീനിയോറിറ്റി' എന്നിവക്കുപകരം ഭാഷയുടെ 'പ്രതിരോധശക്തി'യാണ്‌ പ്രാഥമികമായി പരിഗണിക്കപ്പെടേത്‌. ആ അര്‍ത്ഥത്തില്‍ ലിപിയും, അതുകൊ്‌തന്നെ 'എഴുത്ത്‌സാരിത്യ'വുമില്ലാതിരുന്നിട്ടും, അധികാരത്തിന്റെ ആശ്ലേഷം ഒരു വിധേനയും ലഭിക്കാതിരുന്നിട്ടും സ്വയം പൊരുതി നിലനിന്നുകൊിരിക്കുന്ന, ആദിമഭാഷകളെയാണ്‌, സംരക്ഷണമാനദണ്‌ഡമനുസരിച്ച്‌ ആദ്യം പരിഗണിക്കേത്‌. ഇനി 'പ്രതിരോധ'വീര്യമല്ല, ഭാഷയുടെ പഴക്കമാണ്‌, പരിഗണനക്ക്‌ അടിസ്ഥാനമായി സ്വീകരിക്കുന്നതെങ്കില്‍ ആദിമഭാഷകളോളം പഴക്കവും മറ്റേതു ഭാഷകള്‍ക്കു്‌?
മറ്റെല്ലാഭാഷകളുടെയും പരുക്കന്‍ സ്രോതസ്സുസ്സുകളിലൊന്നായി പരിഗണിക്കാവുന്ന, 'ആദിമഭാഷകള്‍' അന്യംവന്നുപോകുന്നതിന്നെതിരെയാണ്‌, ഇനിയെങ്കിലും വന്‍ചുവടുവെപ്പുകള്‍ അനിവാര്യമായിരിക്കുന്നത്‌. 'കരയുന്നകുട്ടിക്കേ പാലുള്ളൂ' എന്ന തത്വമനുസരിച്ചുകൂടിയാണ്‌, മലയാളത്തിനിപ്പോള്‍ നൂറുകോടി ലഭിച്ചിരിക്കുന്നത്‌. നിരന്തരം അവഗണിക്കപ്പെട്ടുകൊിരിക്കുന്ന മലയാളത്തിന്‌, അതെന്തായാലും, ഏതര്‍ത്ഥത്തിലും ആവേശകരമാണ്‌. എന്നാലത്‌ 'ദീപസ്‌തംഭം മഹാശ്ചര്യം, നമുക്കുംകിട്ടണം പണം' എന്നതില്‍ ഒതുങ്ങാതിരിക്കണമെങ്കില്‍, ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ ഭാഷ, അതേസമൂഹത്തിലെവിടെയെങ്കിലും അറിയാതെ സ്വയം ഒരു 'അധിനിവേശ'സാന്നിധ്യമാകുന്നുാേ എന്നും അന്വേഷിക്കപ്പെടണം. 'നൂറുമലയാളിക്ക്‌ നൂറുമലയാളം' എന്ന്‌ ശരിയായി പറയുമ്പോള്‍തന്നെ ഇതിനെയൊക്കെക്കൂടി, 'താളിയോല'കള്‍ക്ക്‌ മാത്രമായി ചാര്‍ത്തിക്കൊടുക്കരുത്‌. 'ശ്രേഷ്‌ഠമലയാളം' ഇപ്പോള്‍ 'താളിയോലകളുമായി' ചേര്‍ന്നുനിന്നാണ്‌ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇത്‌ പഴയ തുപ്പല്‍കോളാമ്പി, വെറ്റിലച്ചെല്ലം, മാതൃകയിലുള്ള 'കേരളതനിമയ്‌ക്ക്‌' ആശംസയര്‍പ്പിക്കലാവും. 'ഭൂതകാലപഴമയല്ല കേരളതനിമയെന്ന്‌' തിരിച്ചറിഞ്ഞ്‌ പതിറ്റാുകള്‍ കഴിഞ്ഞിട്ടും ശ്രേഷ്‌ഠമലയാളത്തിന്‌ താളിയോല താഴെവെക്കാന്‍ കഴിയാത്തത്‌ ഭാഷയുടെ സങ്കീര്‍ണ്ണമായ ചരിത്രം തിരിച്ചറിയുന്നതില്‍ അത്‌ ദയനീയമാംവിധം തോറ്റതുകൊാണ്‌.
താളിയോലകള്‍ക്കും, ചെപ്പേടുകള്‍ക്കും ശിലാലിഖിതങ്ങള്‍ക്കും പുസ്‌തകങ്ങള്‍ക്കും അധികാരശാസനകള്‍ക്കുമപ്പുറം വ്യാപിച്ചുകിടക്കുന്ന ചരിത്രങ്ങളില്‍വെച്ചാണ്‌ ഭാഷ കരുത്താര്‍ജ്ജിക്കുന്നത്‌. ഒരര്‍ത്ഥത്തില്‍ ഇപ്പോള്‍ തലപൊക്കാന്‍ ദുര്‍ബലമായെങ്കിലും ശ്രമിക്കുന്ന താളിയോലമലയാളം, മലയാളവൈവിധ്യങ്ങള്‍ക്കിടയില്‍ വിള്ളലുാക്കും. സത്യത്തില്‍ ഇന്ന്‌ കാലം ആവശ്യപ്പെടുന്നത്‌ മലയാളത്തിന്റെ മലയാളവല്‍ക്കരണമാണ്‌. അധിനിവേശ അവശിഷ്‌ടങ്ങളോട്‌ കണക്ക്‌ തീര്‍ത്തുകൊ്‌, സ്വയം കരുത്താര്‍ജ്ജിക്കുംവിധമുള്ള സൂക്ഷ്‌മജനാധിപത്യപ്രക്രിയയാണ്‌ മറ്റേത്‌ മണ്‌ഡലത്തിലെന്നപോലെ ഭാഷയുടെ ലോകത്തും ആവശ്യമായിട്ടുള്ളത്‌. ആ അര്‍ത്ഥത്തില്‍ ജനപ്രതിനിധികളില്‍പെട്ട 'മേയര്‍മാരെ' അഭിസംബോധനചെയ്യുമ്പോള്‍ ഒരു വിറയലോടുകൂടി ഇതുവരേയും പതിവായി ചേര്‍ത്തിരുന്ന 'ആരാധ്യ'പ്രയോഗം ഇപ്പോള്‍ കേരളസര്‍ക്കാര്‍ കുത്തിക്കളഞ്ഞത്‌ ആവേശകരമാണ്‌. ഒരു ഭാഷ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ജനഭാഷയാവണമെങ്കില്‍ അധിനിവേശാവശിഷ്‌ടങ്ങളില്‍ നിന്നത്‌ മോചനം നേടണം. ആത്മാഭിമാനത്തോടെ ജീവിതത്തിന്റെ സര്‍വ്വ തുറകളിലും അതിന്‌ ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ കഴിയണം. 
'മലയാളം' ഇന്നീകാണുംവിധം വളര്‍ന്നത്‌ മാഞ്ഞാലം പറഞ്ഞും അധികാരത്തിന്റെ തട്ടിന്‍പുറത്ത്‌ താളിയോലകളായി അന്ത്യവിശ്രമം നിര്‍വ്വഹിച്ചുമല്ല. നിരവധി സമരങ്ങളിലൂടെയും മറ്റൊരര്‍ത്ഥത്തില്‍ സമരം തന്നെയായ സര്‍ഗാത്മാവിഷ്‌കാരങ്ങളിലൂടെയുമാണ്‌ പഴയ മലയാളം ഇന്നത്തെ മലയാളമായി വളര്‍ന്നത്‌. 'അടിമഭാഷ' എന്ന അര്‍ത്ഥത്തില്‍ പ്രചാരമാര്‍ജ്ജിക്കാതെപോയ ആചാരഭാഷക്കെതിരെ പ്രാണന്‍പോലും പകുത്തുനല്‍കിയ മഹാസമരങ്ങളാണ്‌ മോഹനമായ ശ്രേഷ്‌ഠഭാഷാദൃശ്യങ്ങളില്‍നിന്ന്‌ ഇപ്പോള്‍ മായ്‌ക്കപ്പെട്ടുകൊിരിക്കുന്നത്‌.
1936ല്‍ പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുള്ളൊരു ഗ്രാമത്തിലെ ഏതോ ഒരു നായരുടെ പലചരക്കുപീടികയില്‍ചെന്ന്‌ 'ഉപ്പ്‌ തരീന്‍' എന്ന്‌ മാത്രം പറഞ്ഞതിന്റെ പേരില്‍ അടിച്ചുകൊല്ലപ്പെട്ട പതിനേഴുവയസ്സ്‌ മാത്രം പ്രായമുായിരുന്ന ശിവരാമന്‍ എന്ന ഈഴവയുവാവിനെ മറന്നുകൊ്‌ മലയാളത്തിന്റെ എന്ത്‌ ശ്രേഷ്‌ഠതയെക്കുറിച്ചാണ്‌ നാമിപ്പോള്‍ വാചാലരാകുന്നത്‌? ശ്രേഷ്‌ഠതയുടെ പേരില്‍ കിട്ടിയ നൂറുകൊടിയില്‍ ഒരരക്കോടിയെങ്കിലും മലയാളഭാഷയുടെ ശിവരാമനടക്കമുള്ള രക്തസാക്ഷികളുടെ സ്‌മരണകള്‍ നിലനിര്‍ത്താനും, പലസ്ഥലങ്ങളിലായി ഇപ്പോഴും ഒളിച്ചോ ഒളിക്കാതെയോ ഇരിക്കുന്ന അടിമബോധം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന പദങ്ങളേയും പ്രയോഗങ്ങളേയും തിരസ്‌കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റിവെക്കണം.
ശിവരാമനെപോലെയുള്ളവര്‍ പഴയ പതിവനുസരിച്ച്‌ പറയേിയിരുന്നത്‌ ഉപ്പിനുപകരം 'പുളിക്കുന്നത്‌' എന്നായിരുന്നു. എന്നാല്‍ ശിവരാമന്‌ അതിനുപകരം ഉപ്പ്‌ എന്നുതന്നെ ഉറപ്പിച്ചുപറയാന്‍ ഊര്‍ജ്ജം നല്‍കിയത്‌ നവോത്ഥാനം നിര്‍വ്വഹിച്ച മലയാളത്തെ മനുഷ്യഭാഷയാക്കി മാറ്റാനുള്ള വ്യത്യസ്‌തസമരങ്ങളായിരുന്നു. മലയാളത്തില്‍ അടിമഭാഷക്കെതിരെ നടന്ന മൂന്നുതരത്തിലുള്ള ശ്രദ്ധേയമായ ഇടപെടലുകള്‍ മലയാളം മടിച്ചുകൊാണെങ്കിലും 'ആദരിക്കപ്പെട്ട'(കോടി,ട്ട) ഒരു സമയത്തെങ്കിലും ആവര്‍ത്തിച്ച്‌ അനുസ്‌മരിക്കപ്പെടേതു്‌. അതിലൊന്നാമത്തേത്‌ 1852ല്‍ മമ്പുറം തങ്ങള്‍ നടത്തിയ സമരോത്സുകമായ ഇടപെടലാണ്‌. തിരുമേനി, തമ്പുരാന്‍, അടിയന്‍, റാന്‍ എന്നൊന്നും പറയരുതെന്നും ആരുടേയും ഉച്ഛിഷ്‌ഠം തിന്നരുതെന്നും, സ്വയംബോധ്യങ്ങള്‍ അധികാരശക്തികള്‍ക്കുമുമ്പില്‍ പണയം വെക്കരുതെന്നും നിവര്‍ന്നു നില്‍ക്കണമെന്നുമാണ്‌ ഒരൊന്നരനൂറ്റാിനും മുമ്പ്‌ അദ്ദേഹം, അടിച്ചമര്‍ത്തപ്പെട്ടൊരു ജനതയോട്‌ ആവശ്യപ്പെട്ടത്‌. ഭാഷയെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമരകാഹളമാക്കിമാറ്റാനുള്ള ധീരമായ ഒരാഹ്വാനമായിരുന്നു അത്‌. 
'മലയാളഭാഷ' ഒളിച്ചുകളിക്കാതെ മഴവില്ലുകള്‍ കുതുടങ്ങിയത്‌ അന്നുമുതലായിരിക്കണം. പിന്നീട്‌ ഇതേ ആശയം ശക്തമായി അവതരിപ്പിച്ചത്‌ 1929ല്‍ നമ്പൂതിരി യുവജനസംഘമാണ്‌. സവര്‍ണമേല്‍ക്കോയ്‌മക്കെതിരെ, സവര്‍ണസമൂഹത്തിലെ ജനാധിപത്യവാദികള്‍ നടത്തിയ തീപാറും സമരങ്ങള്‍ക്കിടയില്‍ വെച്ചാണ്‌, അപകര്‍ഷതാബോധം ഉാക്കുന്ന ആഢ്യശക്തികള്‍ കീഴാളജീവിതങ്ങള്‍ക്കുമേല്‍ കെട്ടിവെച്ച അടിമപ്രയോഗങ്ങള്‍ അവസാനിപ്പിക്കാന്‍ അവര്‍ ധീരമായി ആവശ്യപ്പെട്ടത്‌. സൈക്കിള്‍ ചവിട്ടിയും കാപ്പികുടിച്ചും കുടുമമുറിച്ചും പൂണൂല്‍ പൊട്ടിച്ചും സംബന്ധങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ചും അവര്‍ നടത്തിയ സമരങ്ങളുടെ തുടര്‍ച്ചയില്‍വെച്ചാണ്‌ ഭാഷയിലെ തമ്പുരാനിസത്തിന്റെ മര്‍മ്മം തകര്‍ക്കാന്‍ അവര്‍ ആഹ്വാനം നല്‍കിയത്‌. 1938ലാണ്‌ കേരളത്തിലെ സമരോത്സുകമായ കര്‍ഷക തൊഴിലാളപ്രസ്ഥാനം അടിമഭാഷക്കെതിരെ പൊട്ടിത്തെറിച്ചത്‌. 'തമ്പ്രാനെന്നു വിളിക്കില്ല, പാളേല്‍ കഞ്ഞി കുടിക്കില്ല' എന്ന സമരമലയാളത്തിന്റെ മുദ്രാവാക്യങ്ങള്‍ കേട്ട്‌ അന്നാണ്‌ കേരളം കോരിത്തരിച്ചത്‌. പിന്നീട്‌ അടിമമലയാളം ജനാധിപത്യവാദികളാല്‍ പലതവണ ആക്രമണവിധേയമായിട്ടു്‌. എന്നാല്‍ ഒരു ഫ്യൂഡല്‍ കൊളോണിയല്‍ മിശ്രിതമായി അതാര്‍ജ്ജിച്ച നവഅധികാരപദവി ഇന്നും തുടരുകയാണ്‌. ഇംഗ്ലീഷിനെ പലപ്പോഴും, 'ഇംഗ്ലീഷ്‌ മലയാള'മാക്കുന്ന പ്രവണത മുതല്‍, അധികാരകേന്ദ്രങ്ങളെ വിമര്‍ശനരഹിതസത്യസ്ഥാപനങ്ങളായി പരിഗണിക്കുന്നതുമുതല്‍, ഈയൊരു പ്രവണത വളര്‍ന്നുകൊിരിക്കുകയാണ്‌.
'ജഡ്‌ജ്‌' എന്ന ഇംഗ്ലീഷ്‌ പദത്തിന്‌ 'ന്യായാധിപന്‍' എന്നതിന്നു പകരം 'ന്യായദാസന്‍'എന്ന വിവര്‍ത്തനം നല്‍കുന്നതാവും ഉചിതം. ജനാധിപത്യത്തില്‍ ഏതധികാരവും ജനസേവനത്തിനുള്ള താല്‍ക്കാലിക അംഗീകാരങ്ങളാണെന്ന്‌ ദുര്‍ബ്ബലമായിട്ടാണെങ്കിലും ഓര്‍മ്മപ്പെടുത്താന്‍ ഉപയോഗപ്പെടുംവിധമുള്ള ധാരാളം പുതിയപ്രയോഗങ്ങള്‍ നാം ഇനിയും കെത്തേതു്‌. ഏതെങ്കിലും ഒരു ജോലിക്കപേക്ഷിക്കാന്‍, ന്യായമായ ഒരു പരാതി അധികാരകേന്ദ്രങ്ങളെ അറിയിക്കാന്‍, ഇന്നുപയോഗിക്കുന്ന അടിമപ്രയോഗങ്ങള്‍ അവസാനിപ്പിക്കേതിന്റെ ആവശ്യകതയെക്കുറിച്ച്‌ മുമ്പ്‌ ടി പി സുകുമാരന്‍മാഷ്‌ എഴുതിയത്‌ ശ്രേഷ്‌ഠമലയാള കോലാഹലങ്ങള്‍ക്കിടയില്‍ നാം മറന്നുപോകരുത്‌. 'ബഹുമാനപ്പെട്ട അങ്ങയുടെ സമക്ഷത്തിങ്കലേക്ക്‌, വിനീതവിധേയ, വിശ്വസ്‌തനായ 'എരപ്പാളി' സമര്‍പ്പിക്കുന്ന ഹര്‍ജി' എന്നൊക്കെ അര്‍ത്ഥം വരത്തക്കവിധമുള്ള അപേക്ഷാരീതിമുതല്‍ കോടതി റവന്യൂഭാഷകള്‍ വരെ പരിഷ്‌കരിക്കപ്പെടേതു്‌. ആത്മാഭിമാനത്തേയും സ്വാതന്ത്ര്യത്തേയും അഗാധമായ ജനസമ്പര്‍ക്കങ്ങളേയും സര്‍ഗാത്മകതയേയും സമരോത്സുകതയേയും കെട്ടഴിച്ചുവിടും വിധമുള്ള ഒരു ജനകീയമലയാളമാണ്‌ ഇന്ന്‌ നാം ഉയര്‍ത്തിപ്പിടിക്കേത്‌. കോടതിയില്‍ നടക്കുന്നതുമുതല്‍ ആശുപത്രികളില്‍ സംഭവിക്കുന്നതുവരെ പച്ചമലയാളത്തില്‍ എല്ലാവര്‍ക്കും മനസ്സിലാവണം. അധികാരത്തില്‍ ഇടപെടാനുള്ള ജനതയുടെ പ്രാഥമികാവകാശത്തിന്റെ പ്രശ്‌നമാണിത്‌. നിര്‍ബന്ധമാണെങ്കില്‍മാത്രം, ഭാഷക്ക്‌ ഒരു, 'എഴുത്തഛന്‍' പിതാവ്‌ മാത്രമല്ല, പലഘട്ടങ്ങളിലായി അതിന്‌ ശക്തിപകര്‍ന്നവര്‍ എന്നര്‍ത്ഥത്തില്‍ നിറപ്പകിട്ടുള്ള സ്വപ്‌നങ്ങള്‍ നിര്‍മ്മിച്ചവര്‍ എന്നര്‍ത്ഥത്തില്‍, കുതറല്‍ശേഷി പകര്‍ന്നവര്‍ എന്നര്‍ത്ഥത്തില്‍ ഒരുപാട,്‌ 'പോറ്റച്ഛന്മാരെ' നാം അനുസ്‌മരിക്കേിവരും. പേരറിയാത്ത എത്രയോപേര്‍, പേരെഴുതി തീര്‍ക്കാനാവാത്ത എത്രയോപേര്‍! എഴുത്തച്ഛന്‍ മുതല്‍ മോയിന്‍കുട്ടിവൈദ്യര്‍ മുതല്‍ മാത്തന്‍തരകന്‍ മുതല്‍ കേരളവര്‍മ്മ മുതല്‍ മൂലൂര്‍ മുതല്‍ കുമാരഗുരു മുതല്‍ ഗുര്‍ട്ട്‌ മുതല്‍ ഇങ്ങ്‌ ആഷര്‍......
'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന്‌ ഇ എം എസ്‌ എഴുതിയതില്‍നിന്നും കേരളം ഇപ്പോള്‍ ഏറെ മുന്നോട്ട്‌ പോയിരിക്കുന്നു. ഇന്ന്‌ കേരളം മലയാളികള്‍ക്കൊപ്പം മലയാളികളല്ലാത്ത ഇന്ത്യക്കാരുടേയും മാതൃഭൂമിയാണ്‌. ബംഗാളികളും ആസാംകാരും തമിഴരുമെല്ലാം താല്‍ക്കാലിക കേരളീയരായി മാറുന്നൊരുകാലത്തെ, മലയാളത്തെക്കുറിച്ചാണ്‌ ഇന്ന്‌ നാം ആലോചിക്കേത്‌. മലയാളത്തോടൊപ്പം ഹിന്ദികൂടി പഠിക്കാതെ ശരിക്കുള്ള കേരളീയരാകുക ഇപ്പോള്‍ പ്രയാസകരമാണ്‌. കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോള്‍ നാം കുമുട്ടുന്ന പത്തില്‍ മൂന്നുപേരെങ്കിലും മലയാളികളാവില്ല. എന്നാല്‍ അവരും ഇപ്പോള്‍ കേരളീയരാണ്‌. അവരുടെ വിയര്‍പ്പും ഉറ്റിവീണ മണ്ണാണിത്‌. അവരുടെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറക്‌ നല്‍കുന്ന മണ്ണാണിത്‌. അവരുടേയും മോഹങ്ങള്‍ പൂവായ്‌ വിടരുന്നതും ഇവിടെയാണ്‌. അതുകൊിപ്പോള്‍ കേരളം മലയാളികളുടെയും മലയാളികളല്ലാത്തവരുടെയും മാതൃഭൂമിയായി ഒരേസമയം മാറിയിരിക്കുന്നു. ഇതിനെ ഒരു വളര്‍ച്ചയായി ആഘോഷിക്കുകയാണ്‌ നാം വേത്‌. മറ്റുള്ളവരുടെ ഭാഷ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ നാം സംസ്‌കാര സമ്പന്നരാകുന്നത്‌. സ്വന്തം ഭാഷയില്‍ ആത്മാഭിമാനത്തോടെ സ്വയം ആവിഷ്‌കരിക്കണം. അതേസമയം അത്രതന്നെ സൂക്ഷ്‌മതയോടെയും ആദരവോടെയും മറ്റുള്ളവരുടെ ഭാഷ കേള്‍ക്കുകയും ചെയ്യണം. അപ്പോഴാണ്‌ മറ്റുള്ളവര്‍കൂടി നമ്മളോടൊപ്പം ശരിക്കുള്ള നമ്മളാവുന്നത്‌. ചുരുങ്ങിയത്‌ സ്‌പോക്കണ്‍ ഹിന്ദി കോഴ്‌സുകളില്‍ ചേര്‍ന്ന്‌ അത്യാവശ്യം ഹിന്ദിപഠിച്ച്‌ പുതിയകേരളീയ സുഹൃത്തുക്കളെ ഹൃദയംകൊ്‌ അഭിവാദ്യംചെയ്യാന്‍ നമുക്കാവണം. ഏതോ പഴയ നിശ്ശബ്‌ദ സിനിമയിലെന്നപോലെ അവര്‍ക്കുമുമ്പില്‍ ഇനി മുതലെങ്കിലും നാം, മിാപൂതങ്ങളായി നില്‍ക്കരുത്‌. മലയാളം ഉള്‍പ്പെടെ എല്ലാഭാഷകളും മഹത്താകുന്നത്‌, അതേപോലെ തന്നെയുള്ള മറ്റെല്ലാ ഭാഷകളോടും അത്‌ സമ്പര്‍ക്കം സ്ഥാപിക്കുമ്പോഴാണ്‌. ഭാഷാസമ്പര്‍ക്കമെന്നാല്‍ അഗാധമായ ജനസമ്പര്‍ക്കം എന്നാണര്‍ത്ഥം. നൂറുകോടി കിട്ടാത്ത ഭാഷകളെ മാറ്റിനിര്‍ത്തി, നൂറുകോടി കിട്ടയവരുടെ ഐക്യമല്ല, കിട്ടിയതും കിട്ടാത്തതും നോക്കാതെയുള്ള എല്ലാവരുടേയും ഐക്യമാണ്‌; ഇപ്പോള്‍ നമുക്ക്‌ കിട്ടിയത്‌പോലെ കിട്ടാത്തവര്‍ക്ക്‌കൂടി ഉടനെകിട്ടാനുള്ള ശ്രമമാണ്‌ നാം ഒന്നിച്ച്‌നിന്ന്‌ നടത്തേത്‌. നമുക്കറിയുന്നത്‌കൊ്‌ മാത്രം ഒരുഭാഷ മികച്ചതും, നമുക്കറിയാത്തത്‌കൊ്‌മാത്രം, മറ്റൊരുഭാഷ മികച്ചതല്ലാത്തതും ആകുന്നില്ല.
'ഞാന്‍ ദൈവത്തോട്‌ സ്‌പാനിഷ്‌ ഭാഷയിലും സ്‌ത്രീകളോട്‌ ഇറ്റാലിയന്‍ ഭാഷയിലും പുരുഷന്മാരോട്‌ ഫ്രഞ്ച്‌ ഭാഷയിലും എന്റെ നായ്‌ക്കളോട്‌ ജര്‍മ്മന്‍ ഭാഷയിലും സംസാരിക്കുന്നുവെന്ന ധാര്‍ഷ്‌ട്യം പ്രകടിപ്പിച്ച ചാള്‍സ്‌ അഞ്ചാമനെ നാം മനസ്സില്‍നിന്ന്‌ മാറ്റിവെക്കണം. എല്ലാ ഭാഷയിലേയും ചങ്കിടിപ്പിന്റെയും നെഞ്ചുരുകലിന്റെയും താളം ഒന്നാണെന്ന്‌ തിരിച്ചറിയുകയും ചെയ്യണം. മലയാളം അപ്പോള്‍ ജനകീയമാവും. അസമത്വങ്ങളെ ജീവിതരീതിയാക്കി തീര്‍ത്ത ഒരു സമൂഹത്തില്‍, 'ശ്രേഷ്‌ഠമാവുക' എന്നാല്‍ പ്രഛന്ന മേല്‍ക്കോയ്‌മാമോഹം വെച്ചുപുലര്‍ത്തുകയെന്നാണ്‌! അതിന്നര്‍ത്ഥം അത്ര വേ. അതിനുപകരം പരസ്‌പരമുള്ള സ്‌നേഹവും ആദരവുമാണ്‌ ഭാഷയിലും ഉയര്‍ത്തിപ്പിടിക്കേത്‌. സ്വന്തം ഭാഷയില്‍ ജീവിച്ചുകൊ്‌ മറ്റെല്ലാഭാഷയിലും അതുപോലെത്തന്നെയുള്ള ജീവിതങ്ങളെ അഭിവാദ്യംചെയ്യാനുള്ള കഴിവാണ്‌ വളര്‍ത്തിയെടുക്കപ്പെടേത്‌. ആശുപത്രി, തിയേറ്റര്‍, ഹോട്ടല്‍, നാല്‍ക്കവലകള്‍, ബസ്സ്‌റ്റോപ്പ്‌ എന്നിങ്ങനെ എല്ലായിടത്തും മലയാളത്തിനൊപ്പം ഇപ്പോള്‍ കേരളീയരായി കഴിഞ്ഞവരുടെ ഭാഷകള്‍ക്കും സ്ഥാനം നല്‍കണം. മലയാളികളാവാന്‍ 'മലയാളം' അനിവാര്യമായിരിക്കുന്നതുപോലെ ആധുനിക കേരളീയരാവാന്‍ മലയാളം അനിവാര്യമല്ലെന്ന്‌ മറ്റാരേക്കാളും മുന്നേ മലയാളികള്‍ തിരിച്ചറിയണം. ഒരു മലയാളിക്കുഞ്ഞിന്റെ കരച്ചില്‍ പോലും മലയാളമാണെന്ന തിരിച്ചറിവും, സ്‌നേഹവും കാരുണ്യവും പരസ്‌പരമുള്ള ആദരവുമാണ്‌ എല്ലാവര്‍ക്കും പങ്കുവെക്കാനാവുന്ന ഏകഭാഷയെന്ന അതിനേക്കാളും ആഴമുാവേ തിരിച്ചറിവും തമ്മിലുള്ള സര്‍ഗാത്മകമായ സമന്വയം ഇന്ന്‌ അനിവാര്യമാണ്‌. അതേക്കുറിച്ചൊന്നും അല്‍പംപോലും വ്യാകുലപ്പെടാതെ ശ്രേഷ്‌ഠഭാഷാ പദവി കിട്ടിയതില്‍ ഉന്മത്തരായി നാം ഇരുട്ടിലേക്ക്‌ കുതിക്കരുത്‌. 'ശ്രേഷ്‌ഠഭാഷാ പദവി'ക്ക്‌ കീ ജെയ്‌ വിളിക്കുമ്പോഴും മലയാളികളല്ലാത്ത 'കേരളീയരെ' 'മറ്റുള്ളവരില്‍' പെടുത്തി നാം മാറ്റി നിര്‍ത്തരുത്‌. 'സര്‍വ്വരും മനുഷ്യര്‍' എന്നത്‌ അബദ്ധത്തില്‍ മറന്നാലും 'ഇന്ത്യ എന്റെ രാജ്യമാണ്‌' എന്നതെങ്കിലും നമ്മള്‍ ഓര്‍മ്മിക്കണം.

വായിക്കൂ...പുകവലിയും സോഷ്യലിസവും!