Pages

2013, ജൂൺ 5, ബുധനാഴ്‌ച

പുകവലിയും സോഷ്യലിസവും!

പരസ്‌പരബന്ധമില്ലാത്ത രു കാര്യങ്ങളാണ്‌ 'പുകവലിയും സോഷ്യലിസവും' എന്ന്‌ പെട്ടന്ന്‌ തോന്നും. ആഞ്ഞുവലിക്കുന്നതിന്നിടയില്‍ ഇങ്ങനെയൊരാലോചനക്ക്‌ ഇടം കിട്ടാനുള്ള സാധ്യത തന്നെയും കുറവാണ്‌. എന്നാല്‍ ഇന്ന്‌ പുകവലി 'സോഷ്യലിസത്തെ' തന്നെയാണ്‌ പുകച്ച്‌ തള്ളുന്നത്‌. 'വലിക്കരുത്‌' എന്ന ശാസനക്കെതിരെയുള്ള 'വികല'മായ പ്രതിഷേധത്തിന്റെ വളവുകള്‍, തൊണ്ണൂറുകള്‍ക്ക്‌ മുമ്പുള്ള പുകവലിയില്‍ എരിഞ്ഞിരുന്നു. ആരോടൊക്കെയോ ഉള്ള അമര്‍ഷമാണ്‌, പറയാനാവാത്ത അസ്വസ്ഥതകളാണ്‌ പുകച്ചുരുളുകള്‍ക്കിടയില്‍ കിടന്ന്‌ അന്ന്‌ പുകഞ്ഞത്‌. 'നഗരത്തിലെ തൂപ്പുകാരി' എന്ന കവിതയില്‍ പി പി രാമചന്ദ്രന്‍ പറയുന്നത്‌പോലെ 'പാതിവലിച്ചു കളഞ്ഞൊരു ബീഡിതു്‌ പെറുക്കുമ്പോള്‍, നീറിപ്പുകയും ജീവിതമവളുടെ

കൈപൊള്ളിച്ചിരുന്നു.' എരിഞ്ഞു തീരുന്നത്‌ പുകയിലയല്ല, സ്വന്തം ജീവിതമാണെന്ന സത്യം പുകച്ചുരുളുകള്‍ക്കിടയില്‍വെച്ച്‌ ശിഥിലമാകുമ്പോഴും, ഒരു സാന്ത്വനമായി അന്ന്‌ ആ പ്രതിഷേധപ്പുക കൂട്ടിനുായിരുന്നു. 'മലയലകള്‍തന്‍ തടവുഭേദിച്ചീ/ മനോവ്യഥയെല്ലാം പുറത്തുപോകട്ടെ/ പുറത്തു തള്ളട്ടെ, യൊരുമുറിവീടി-/പ്പുകയായീ നാട്ടില്‍ ശ്വസിച്ചതു ഞങ്ങള്‍' എന്ന്‌ വൈലോപ്പിള്ളി. ആ കാലം ഇപ്പോള്‍ സിഗരറ്റ്‌കണക്ക്‌ എരിഞ്ഞ്‌ തീര്‍ന്നിരിക്കുന്നു!
തൊണ്ണൂറുകള്‍ക്ക്‌ ശേഷം, വലിക്കരുത്‌ എന്നല്ല, 'ആഞ്ഞ്‌ വലിക്കിനെടാ' എന്ന ആജ്ഞയാണ്‌ സര്‍വ്വത്ര മുഴങ്ങുന്നത്‌. സ്വന്തക്കാരാണ്‌ വലിക്കുന്നതിനെ മുമ്പ്‌ വിലക്കിയതെങ്കില്‍, നവ സാമ്രാജ്യത്വശക്തികളാണ്‌ ഇപ്പോള്‍ നമ്മെക്കൊ്‌ വലിപ്പിക്കുന്നത്‌. മെയ്‌ 31 ലോകമെമ്പാടും പതിവ്‌പോലെ പുകയിലവിരുദ്ധ ദിനമായി ആചരിക്കപ്പെട്ടു. പുകവലിയുാക്കുന്ന അപകടങ്ങള്‍, വിശദമാംവിധം എഴുതപ്പെട്ടു. പുകവലിക്കെതിരെയുള്ള പ്രചാരണങ്ങളും സജീവമായി. പക്ഷേ, 'യഥാര്‍ത്ഥ പ്രതി' വന്‍കിട പുകയിലകമ്പനികളും, സാമ്രാജ്യത്വവുമാണെന്ന സത്യം അതിലൊന്നും കടന്നു വന്നില്ല. പുകവലി അര്‍ബുദമുാക്കും എന്ന ശാസ്‌ത്രസത്യത്തിന്നു മുമ്പില്‍ പകച്ചുനിന്ന അമേരിക്കയില്‍ 'പുകവലി' പലരും അവസാനിപ്പിച്ചപ്പോള്‍, പ്രതിസന്ധിയിലായത്‌ പുകയില വ്യവസായമാണ്‌. ആഭ്യന്തര മാര്‍ക്കറ്റിലുായ വന്‍ ചോര്‍ച്ച നികത്താന്‍ അവര്‍ ഉന്നം വെച്ചത്‌ പ്രധാനമായും ഏഷ്യയേയാണ്‌. തൊണ്ണൂറുകളിലെ അമേരിക്കന്‍ വൈസ്‌ പ്രസിഡിന്റെ പേര്‌ ഓര്‍മ്മിക്കേ ഒരാവശ്യവും നമുക്കില്ല. എന്നാലും എനിക്കത്‌ മറക്കാനാവില്ല. നല്ലൊരു പുകവലിക്കാരനായിരുന്ന ഞാന്‍ പുകവലി 'എന്നെന്നേക്കുമായി' നിര്‍ത്താന്‍ കാരണം അന്നത്തെ അമേരിക്കന്‍ വൈസ്‌പ്രസിഡായിരുന്ന ഡാന്‍ ക്വയിലിയുടെ 'പുകവലി' പ്രസ്‌താവനയാണ്‌. അമേരിക്കയില്‍ 'പുകവലി' കുറഞ്ഞിരിക്കുന്നതിനാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ അത്‌ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു, ആ പ്രസ്‌താവനയുടെ ചുരുക്കം. ഞങ്ങളുടെ രാജ്യത്തെ ജനങ്ങള്‍, 'വലി' കുറച്ചിരിക്കുന്നതിനാല്‍, പുകവലി വ്യവസായം വെട്ടിലാണ്‌. അതുകൊ്‌ ഇനി നിങ്ങള്‍ വേണം അതിനെ ആഞ്ഞ്‌ വലിച്ച്‌ രക്ഷപ്പെടുത്താന്‍ എന്നദ്ദേഹം പറഞ്ഞപ്പോഴാണ്‌, ഞങ്ങളൊക്കെ സിഗരറ്റ്‌വലി 'പൂര്‍ണ്ണമായും' അവസാനിപ്പിച്ചത്‌. ആരോഗ്യം ഇവരൊക്കെക്കൂടി, 'ഞങ്ങളുടെ'കൂടി സഹായത്തോടെ മുമ്പേതന്നെ തകര്‍ത്തുകഴിഞ്ഞിരുന്നു. ഇനി ബാക്കിയുള്ളത്‌ 'ആത്മാഭിമാനമാണ്‌'. അതുകൂടി തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന രാഷ്‌ട്രീയപ്രഖ്യാപനമായിരുന്നു 'ഇനിയൊരിക്കലും വലിക്കില്ല' എന്ന അന്നത്തെ ഞങ്ങളുടെ തീരുമാനം. ചുളിയുന്ന തോലിയല്ല, ജ്വലിക്കുന്ന ഇഛയാണ്‌ സുഹൃത്തെ കാര്യം. അങ്ങിനെയാണ്‌, 'ഇനി മുതല്‍ ഇത്‌ അനുസരണത്തിന്റെ പുക' എന്നൊരു പ്രബന്ധം സ്വന്തം പുകവലി വിരുദ്ധ പ്രതിജ്ഞയുടെ അടിക്കുറിപ്പായി മുമ്പ്‌ എഴുതിയത്‌.

ആരോഗ്യകാരണങ്ങള്‍കൊെന്നപോലെ രാഷ്‌ട്രീയകാരണങ്ങള്‍കൊും 'സിഗരറ്റ്‌ വലി' നിര്‍ത്താന്‍ കഴിയും. ഓരോ എട്ടുസെക്കന്‍ഡിലും പുകവലിനിമിത്തം ഒരു മരണം സംഭവിക്കുന്നു. പുകവലി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത്‌ വഴി കാന്‍സര്‍ മുതല്‍ മുടികൊഴിച്ചില്‍വരെയുള്ള വലുതും ചെറുതുമായ നിരവധി രോഗങ്ങള്‍ ഉാവുമെന്ന്‌ വൈദ്യശാസ്‌ത്രം തെളിയിച്ചിരിക്കുന്നു. ഒരു സിഗരറ്റില്‍ പത്ത്‌ മില്ലിഗ്രാം നിക്കോട്ടിന്‍. അതിനും പുറമെ എലിവിഷമായ ആഴ്‌സനിക്കും, ശവശരീരം അഴുകാതെ സൂക്ഷിക്കുന്ന ഫോര്‍മാല്‍ഡിഹൈഡും! പട്ടച്ചാരായത്തിന്‌ 'സ്‌ട്രോങ്‌' കൂട്ടാന്‍ 'ചേരട്ട, ചൊറിപ്പുഴു' തുടങ്ങി പലതും ചേര്‍ക്കുമെന്ന്‌ പറയപ്പെടുന്നു. അതുപോലെ 'പുകയില'ക്ക്‌ 'പവര്‍' വര്‍ദ്ധിപ്പിക്കാന്‍ പലതും ചേര്‍ക്കുന്നുാവും. നൗഷാദ്‌ പത്തനാപുരത്തിന്റെ ഒരു കവിതാസമാഹാരത്തിന്റെ പേര്‌ 'സിഗരറ്റ്‌' എന്നാണ്‌! 'വെളുത്ത ചര്‍മ്മത്തില്‍ പൊതിഞ്ഞ കന്മഷം', 'കൊക്ക്‌ രാകി ചിരിച്ചെരിയുന്ന വെള്ളക്കഴുകന്‍' തുടങ്ങി കവിതയിലൊരുപാട്‌ 'സിഗരറ്റ്‌ ബിംബങ്ങള്‍' തിളയ്‌ക്കുന്നു! 'സിഗരറ്റ്‌' എന്ന നൗഷാദിന്റെ കാവ്യപുസ്‌തകം തുറക്കുമ്പോള്‍, നമുക്ക്‌ മുമ്പിലേക്ക്‌ ഇടിച്ചുവരുന്നത്‌, 'വെളുത്തയൂനിഫോമില്‍/ ചിരിച്ചെരിഞ്ഞ്‌ സിഗരറ്റ്‌ വരും' എന്നൊരു താക്കീതാണ്‌. പുകവലിക്കുമപ്പുറമുള്ളൊരു സൂക്ഷ്‌മ രാഷ്‌ട്രീയമു്‌, നൗഷാദിന്റെ കവിതയില്‍. ഒരു എയര്‍പോര്‍ട്ടില്‍, ഫില്‍ട്ടര്‍ സിഗരറ്റ്‌ ചുില്‍വെച്ച്‌, 'ഓ ഫൂള്‍, ഹൗ മച്ച്‌ ടൈം യു വെയ്‌സ്റ്റ്‌, യു കം ഹിയര്‍' എന്ന്‌ ഒരു മാന്യന്‍(?) പറയുന്നതും, ഒരു ബീഡി ചുില്‍വെച്ച്‌, 'ജ്ജ്‌ എത്ര നേരായി ഹംക്കേ അവ്‌ടെ നിക്ക്‌ണ്‌, ഇങ്ങട്ട്‌ വാ' എന്ന്‌ ഒരു നാടന്‍(?) പറയുന്നതും തമ്മിലുള്ള അന്തരമാണത്‌!
കടലാസു ചുരുളുകള്‍, ചുരുട്ടി ബീഡിപോലൊന്നുാക്കാന്‍, എവിടെനിന്നാണ്‌ പ്രചോദനം കിട്ടിയതെന്നറിയില്ല. കുട്ടിക്കാലംമുതലേ, മൂക്കിലൂടെയും വായിലൂടെയും പുകപറത്തി നടക്കുന്ന മുതിര്‍ന്ന വലിയ മനുഷ്യരെ അത്ഭുതത്തോടെയാണ്‌ ഞങ്ങള്‍ കിരുന്നത്‌. ചിലരൊക്കെ പുകകൊ്‌ പലതരം സര്‍ക്കസ്സുകളും കാണിക്കുമായിരുന്നു. വളഞ്ഞും പുളഞ്ഞു കനത്തും നേര്‍ത്തും പുക പൊങ്ങിയും താഴ്‌ന്നും..... എത്രയെത്ര പുകയാണ്‌ അന്ന്‌ ഞങ്ങള്‍ക്കിടയില്‍ പറന്നുകളിച്ചത്‌. ബീഡിവലിച്ച്‌ കണ്ണിലൂടെ പുക വരുത്താന്‍ കഴിയുന്നവര്‍ വരെ അന്നുായിരുന്നു! ബീഡികമ്പനികളായിരുന്നു അന്ന്‌ ഞങ്ങളുടെ ഗ്രാമത്തില്‍ നിറയെ. എല്ലാ പീടികകളുടെ മാളികളും ബീഡി തെറുപ്പുകേന്ദ്രങ്ങളായിരുന്നു. രാപ്പകലുകള്‍ ഭേദമന്യേ അവര്‍ ബീഡി നീട്ടി തെരച്ചു. സര്‍വ്വ കാര്യങ്ങളെക്കുറിച്ച്‌ തര്‍ക്കിക്കുകയും ചെയ്‌തുകൊേയിരുന്നു. ഞങ്ങളുടെ കുട്ടിക്കാലം അവര്‍ക്കൊപ്പമായിരുന്നു. 'പൊട്ട്‌ബീഡി'യും 'കൂറ്‌'ചായയും സൗജന്യമായി കിട്ടിയിരുന്നു. രാള്‍ രുകപ്പ്‌ ചായക്ക്‌ ഓര്‍ഡര്‍ നല്‍കികഴിഞ്ഞശേഷം പുതുതായി ഒരാള്‍വന്നാല്‍ അവര്‍ ഉറക്കെ വിളിച്ചുപറയും 'മൂന്ന്‌കൂറ്‌' അതായത്‌ ര്‌ചായ മൂന്നുപേര്‍ക്കായി വീതംവെക്കാനുള്ള നിര്‍ദ്ദേശമാണ്‌ 'ആ കൂറില്‍' നിറയുന്നത്‌. 'കൂറ്‌' എന്ന വാക്കില്‍ ഇന്നും മധുരിക്കുന്നത്‌ ആ സ്‌നേഹമാണ്‌. ബീഡിപ്പുക മറ്റെന്തു പറഞ്ഞാലും!
പക്ഷേ ബീഡിതെറുപ്പുകാരുടെ ജീവിതം, തളിര്‍ക്കാനാവാതെ കരിഞ്ഞുതീര്‍ന്നൊരു കയ്‌പായിരുന്നു. 'തിരച്ച്‌ ജീവിതം തുടങ്ങും, കുരച്ച്‌ അത്‌ തീരും' എന്നതായിരുന്നു അവരുടെ അവസ്ഥ. 'പുരോഗമന തൊഴിലാളി സംഘടന'കള്‍ വന്നതോടെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും, അവരുടെ ജീവതത്തിന്‌ ഒരു പരിധിക്കപ്പുറം പച്ചപിടക്കാനായില്ല. കീടനാശിനിക്കുപയോഗിക്കാവുന്ന 'പുകയില'യുമായുള്ള സഹവാസം നിമിത്തം കയ്‌ച്ച്‌പോയ ഒരു ജീവിതത്തെ വീെടുക്കുന്നതിനെക്കുറിച്ചും, 'പുകയിലവിരുദ്ധദിന'ത്തില്‍ ആകയാല്‍ നാം ഗൗരവമായി ആലോചിക്കണം. പുകവലി വ്യവസായത്തെ 'കീടനാശിനിവ്യവസായമാക്കുക' എന്നൊരു മുദ്രാവാക്യമാണ്‌ ഇന്നനിവാര്യമായും ഉയര്‍ന്നുവരേത്‌. ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന്‌ ജനങ്ങളെത്തന്നെ ശിക്ഷിക്കുന്ന തരത്തിലുള്ള വ്യവസായങ്ങളും കൃഷികളും വിവേചനരഹിതമായി ഇനിയും തുടരേതുാേ എന്നതിനെക്കുറിച്ചുള്ള പ്രഥമിക ആലോചനകളെങ്കിലും ഗൗരവപൂര്‍ണ്ണമായി ആരംഭിക്കാനുള്ള സമയമാണ്‌, എങ്ങിനെയെങ്കിലും വ്യാവസായികാഭിവൃദ്ധി എന്ന വീുവിചാരമില്ലായ്‌മകള്‍ക്കിടയില്‍വെച്ച്‌ ശിഥിലമാവുന്നത്‌. തൊഴിലെടുക്കുന്നവരുടെ തൊഴിലും, എല്ലാവരുടേയും ജീവിതവും സംരക്ഷിക്കപ്പെടണം എന്നൊരു സമഗ്ര സമീപനമാണ്‌ ഇനി മുതലെങ്കിലും വികസിപ്പിക്കപ്പെടേത്‌. നാടിനെയാകെ നശിപ്പിക്കുന്ന വ്യവസായങ്ങളെ അതെത്ര ലാഭകരമായാല്‍പോലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനിര്‍ത്താന്‍ കഴിയില്ല. അത്തരം തൊഴിലിടങ്ങളില്‍ ആജീവനാന്തം ജോലിചെയ്‌ത്‌ 'അനാഥമായി'പ്പോയ ജീവിതങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണം.
'ക്യൂബ പുകയിലകൃഷി ചെയ്യുന്നു. ഇത്‌ അര്‍ബുദത്തിന്‌ കാരണമാകുമെന്ന പേരില്‍ പല ഉപഭോക്തൃസംഘടനകളും പുകവലിയെ തള്ളിപ്പറയുന്നു. താങ്കള്‍തന്നെ പേരുകേട്ട പുകവലിക്കാരനായിരുന്നു. പക്ഷേ ഇപ്പോള്‍ പുകവലി നിര്‍ത്തി. ഈ പ്രശ്‌നം എങ്ങനെ കാണുന്നു?' ചോദ്യം ഫിദല്‍കാസ്‌ട്രോയോടാണ്‌. പൊരുതുന്ന സോഷ്യലിസത്തിന്റെ ആഗോളപ്രതീകമായ കാസ്‌ട്രോ, തത്വത്തില്‍ ആ ചോദ്യത്തെ സ്വഗതം ചെയ്യുകയും, എന്നാല്‍ പ്രായോഗികമായി ക്യൂബ അഭിമുഖീകരിക്കുന്ന സാമ്പത്തികവും രാഷ്‌ട്രീയവുമായ പ്രയാസങ്ങളുടെ പശ്ചാത്തലത്തില്‍ പെട്ടന്ന്‌ 'പുകയിലകൃഷി' വേന്നെ്‌ വെക്കാന്‍ കഴിയില്ലെന്ന്‌ വ്യക്തമാക്കുകയുമാണ്‌ ചെയ്‌തത്‌. കാസ്‌ട്രോ പറഞ്ഞു: '500 വര്‍ഷമായി ഞങ്ങള്‍ പുകയിലകൃഷി ചെയ്യുന്ന രാജ്യമാണെന്ന ചരിത്രവസ്‌തുത എല്ലാവര്‍ക്കും അറിയാം. ഇത്‌ ഈ ദ്വീപിലെ സ്വാഭാവിക ഉല്‍പന്നമാണ്‌. കൊളംബസ്‌ ഇവിടെയെത്തി ഞങ്ങളെ 'കുപിടിച്ചപ്പോള്‍'തന്നെ പുകയിലകൃഷിയും ഉപഭോഗവും നടക്കുന്നുായിരുന്നു. ഉപരോധം നേരിടുന്നതിനാല്‍ ഞങ്ങള്‍ക്ക്‌ ഇത്‌ ഉപേക്ഷിക്കാനും കഴിയില്ല. കഴിഞ്ഞിരുന്നെങ്കില്‍ നന്നായേനെ! സുഹൃത്തുക്കള്‍ക്ക്‌ സിഗരറ്റ്‌പാക്കറ്റ്‌ സമ്മാനിക്കുമ്പോള്‍, ഞങ്ങള്‍ പറയും 'പുകവലിക്കുമെങ്കില്‍ നിങ്ങള്‍ക്ക്‌ ഇത്‌ ഉപയോഗിക്കാം; നിങ്ങളുടെ സുഹൃത്ത്‌ പുകവലിക്കുമെങ്കില്‍ അദ്ദേഹത്തിന്‌ കൈമാറാം. പക്ഷേ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ലകാര്യം ഈ പാക്കറ്റ്‌ നിങ്ങളുടെ ശത്രുവിന്‌ കൈമാറുക എന്നതാണ്‌.'
കാസ്‌ട്രോയുടെ 'പുകവലി' പ്രതികരണത്തില്‍ എറ്റവും പ്രസക്തമായ കൊച്ചുവാക്യം! 'പുകയിലകൃഷിയും പുകയിലയും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായേനെ' എന്നുള്ളതാണ്‌. സിഗരറ്റ്‌ പാക്കറ്റ്‌ നിങ്ങളുടെ ശത്രുവിന്‌ കൈമാറുക എന്നുള്ളത്‌ അത്രനല്ല 'തമാശ'യല്ല! അതില്‍ ചോരയു്‌. വലിയൊരു സമരയോദ്ധാവിന്റെ 'ചെറിയ തമാശ'ക്കുമുമ്പില്‍, 'കാലം' മനസ്സറിഞ്ഞ്‌ ചിരിക്കുകയില്ല.
'ആഷ്‌ട്രേ' എന്ന്‌ ആദരപൂര്‍വ്വം വിളിക്കപ്പെടുന്ന ഒരു, 'സിഗരറ്റ്‌മാലിന്യപാത്ര'ത്തില്‍ കുത്തിനിര്‍ത്തിയ പൂക്കളാണ്‌, പുകയില വിരുദ്ധദിനമായ 'മെയ്‌ മുപ്പത്തിയൊന്നിന്റെ' പ്രതീകം. ഒരു 'തീ വിഴുങ്ങിപക്ഷി'യുടെ കൊക്കില്‍നിന്നും വിടര്‍ന്നൊരു പൂവാണത്‌. അതിന്റെ ഇതളുകളില്‍, ദുരിതത്തിന്റെ ചാരം വീും വീഴാതിരിക്കാന്‍, 'മെയ്‌ 31'ന്റെ പുകയിലവിരുദ്ധ സ്‌മരണകള്‍, പ്രചോദനമായെങ്കില്‍!
നായിക ഓടിപ്പോയാല്‍ നായകന്‍ എന്തുചെയ്യു? പഴയ സിനിമയില്‍ ഇതിനുായിരുന്ന ഒരുത്തരം നായകന്‍ കിടന്നും ഇരുന്നും നടന്നും പിന്നെ ഓടിയും സിഗരറ്റ്‌ വലിച്ചുകൊേയിരിക്കും എന്നായിരുന്നു! മാനസികനില നേരെയാക്കാന്‍ സിഗരറ്റുകള്‍ വലിച്ചുതള്ളുന്ന സിനിമാതലത്തില്‍നിന്നും പ്രേക്ഷകനിലേക്ക്‌ ഈ സംഭവം പകരുന്നത്‌ 'ലംബമാന' പ്രചാരണം വഴിയാണ്‌. വീടുവിട്ട്‌ പുറത്തുവരുമ്പോള്‍, കൂട്ടംകൂടുമ്പോള്‍ ഉാകുന്ന പരസ്‌പരബോധത്തിന്റെ ഭാഗമായും സിഗരറ്റ്‌വലി പ്രചരിക്കും. ഓഫീസ്‌, കോളേജ്‌ എന്നിവിടങ്ങളില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ 'സമാന്തര' പ്രചാരണങ്ങളാണ്‌. പുകവലി ഉാക്കുന്ന പ്രത്യാഘാതം സംബന്ധിച്ച അറിവ്‌ പരിഗണിച്ച്‌ ഒരു രാഷ്‌ട്രം പുകവലി വ്യവസായത്തില്‍ ചെലുത്തുന്ന നിയന്ത്രണം എടുത്തുനീക്കണമെന്ന ആവശ്യം അക്രമാസക്തമായ 'രാഷ്‌ട്രീയ' പ്രചാരണമാണ്‌. ഒരു സിഗരറ്റ്‌പോലും വലിക്കാതെ ജീവിക്കുന്നതെന്തിന്‌ എന്ന്‌ സ്വയം ചോദിച്ചുകൊ്‌ പുകവലി തുടങ്ങുമ്പോള്‍ നടക്കുന്നത്‌, 'സാമൂഹ്യ' പ്രചാരണമാണ്‌. രാഷ്‌ട്രീയപ്രചാരണം പുറത്തുനിന്നും സാമൂഹ്യപ്രചാരണം അകത്തുനിന്നും രൂപംകൊള്ളുന്നതാണ്‌. പ്രത്യയശാസ്‌ത്ര പ്രചാരണത്തിന്റെ ശക്തിയുടെ വിജയത്തെയാണത്‌ സൂചിപ്പിക്കുന്നത്‌. സിഗരറ്റ്‌വലി ആരംഭിക്കുന്നത്‌ ചിലപ്പോള്‍ ഒരു പ്രതിഷേധത്തിന്റെ ഭാഗമായിട്ടുമാവാം. അച്ഛനോട്‌, അധ്യാപകനോട്‌, അഭിമൂഖീകരിക്കുന്ന അവസ്ഥകളോടുള്ള പ്രതിഷേധം, 'കലാപ'പ്രചരണമാണ്‌ ഇത്തരം പുകവലിക്ക്‌ അടിസ്ഥാനം.

സാധാരണ ഒരു പായ്‌ക്കറ്റ്‌ സിഗരറ്റ്‌ വലിക്കുന്ന ഒരാള്‍ ഒരുദിവസം രു പായ്‌ക്കറ്റ്‌ വലിക്കുന്നു. എന്തുകൊ്‌ ഇന്ന്‌ ഒരു പായ്‌ക്കറ്റ്‌ അധികം വലിക്കുന്നു എന്നതിന്‌ 'ഇന്നൊരു മൂഡില്ല' എന്ന ഉത്തരമാണു ലഭിക്കുന്നത്‌. മാനസിക പ്രയാസമുാകുമ്പോള്‍ മാത്രമല്ല, ആഹ്ലാദമുാകുമ്പോഴും സിഗരറ്റിന്റെ എണ്ണം കൂടുന്നു! ഇന്നൊരു നല്ലദിവസമാണിഷ്‌ടാ എന്നായിരിക്കും അപ്പോള്‍ പറയുന്ന കാരണം. ചുരുക്കത്തില്‍ മനുഷ്യന്റെ 'മൂഡ്‌' നന്നായാലും മോശമായാലും പുകവലി വ്യവസായത്തിനു കൊയ്‌ത്താണ്‌! (രാഷ്‌ട്രീയകാരണങ്ങളാല്‍ 40 വര്‍ഷം മുമ്പ്‌ 'പുകവലി നിര്‍ത്തിയ' ഒരാള്‍ പുകവലി വിരുദ്ധ ദിനമായ മെയ്‌ 31ന്ന്‌ നല്‍കുന്ന 'ധാര്‍മ്മിക പിന്തുണ'യുടെ ഭാഗമായി എഴുതുന്നത്‌..........)...
വായിക്കൂ...'പ്രശ്‌നം കലാഭവന്‍ മണിയല്ല'

1 അഭിപ്രായം: