Pages

2013, മേയ് 11, ശനിയാഴ്‌ച

'മനുഷ്യര്‍ ഒരു സമൂഹമാണെങ്കില്‍ വെള്ളം ലോകമാണ്‌'


'If man is movement
water is history.      
If man is a people
water is the world.
If man is alive        


water is life'
(റിക്കാര്‍ഡോ പെട്രല്ലയുടെ പ്രശസതമായ, The water Manifesto യില്‍ നിന്നും എടുത്തു ചേര്‍ത്തത്‌)
തമ്മില്‍ തമ്മില്‍ വെള്ളം തെറിപ്പിച്ച്‌ തുള്ളിനടന്ന ആ കാലം ഇനിയൊരിക്കലും തിരിച്ചുവരില്ല. ഒരു കാര്യം വളരെ എളുപ്പമാണ്‌ എന്നര്‍ത്ഥത്തില്‍ 'ഒരു ഗ്ലാസ്‌ വെളളം കുടിക്കുന്നതുപോലെ' എന്ന്‌ പറയുന്നതും ഇനി അത്ര എളുപ്പമാവില്ല. 'കാലമെത്രകഴിഞ്ഞുപോയി' എന്നര്‍ത്ഥത്തില്‍ 'പാലത്തിന്നടിയിലൂടെ എത്ര വെള്ളം ഒഴുകിപ്പോയി' എന്ന്‌ നിറഞ്ഞ്‌കവിഞ്ഞ പുഴയെനോക്കിയാണ്‌ മുമ്പുള്ളവര്‍പറഞ്ഞത.എന്നാലിന്ന്‌ വറ്റിവര കിടക്കുന്ന അതേ പുഴയെനോക്കി, നമുക്കത്‌ എങ്ങിനെ അലസമായി ആവര്‍ത്തിക്കാന്‍ കഴിയും?


കുടുംബബന്ധത്തെ ദൃഢപ്പെടുത്താന്‍ വേ ിയാണെങ്കിലും 'രക്തത്തിന്‌ വെളളത്തേക്കാള്‍ കട്ടികൂടും' എന്ന്‌ പറയുമ്പോഴും ഇന്ന്‌ നാം ശരിക്കും സൂക്ഷിക്കണം! പാറ നമ്മുടെ 'അസ്ഥിയും' കടല്‍ത്തിരകള്‍ നമ്മുടെ ചോരത്തുള്ളികളുമാണെന്ന 'കാവ്യഭാവന'ക്ക്‌ മുമ്പില്‍ നില്‍ക്കുമ്പോള്‍, 'രക്തത്തേക്കാള്‍ കട്ടി' വെള്ളത്തിനുന്നെ്‌ നാം തിരിച്ചറിയുകയും ചെയ്യണം. ഉറങ്ങുന്നവരെ 'വെള്ളംകുടഞ്ഞ്‌' ഉണര്‍ത്താനോ പ്രണയകേളികളില്‍ പരസപരം വെളളം തൂവിതുളുമ്പാനോ, എന്തിന്‌ സിനിമാക്കാര്‍ക്ക്‌ സമൃദ്ധമായ കുളിക്കാഴചകളൊരുക്കാന്‍പോലുമോ പഴയതുപോലെ കഴിയാത്തവിധം 'വെള്ളം' ഒരു വെല്ലുവിളിയായി, 'കിട്ടാക്കനി'യായി മാറിക്കൊിരിക്കുകയാണ്‌.'ആള്‌നല്ല വെള്ളത്തിലാണ്‌' എന്ന നാടന്‍ പ്രയോഗംപോലും ഇനി ചോദ്യവിധേയമാകും! നിറഞ്ഞൊഴുകിയ കുളങ്ങളും തോടുകളും അരുവികളും, നദികളും, കടുത്തവേനലില്‍പോലും വറ്റാതിരുന്ന കിണറുകളും, ഇന്നൊരു അപൂര്‍വ്വ കാഴചയാണ്‌.കടകളില്‍ പലബ്രാന്‍ഡിലുള്ള വെള്ളകുപ്പികള്‍ നിരന്ന്‌നിന്ന്‌ ചിരിക്കുമ്പോള്‍, ഇപ്പറത്ത്‌ ഭൂമി വി ുകീറി നെഞ്ചുരുകി നിലവിളിക്കുകയാണ്‌.
'ഇതാ ഇനി നമ്മള്‍ വെള്ളത്തിനും വിലകൊടുക്കേിവരുന്ന കാലം വരുകയാണെന്ന്‌' ഇടതുപക്ഷക്കാര്‍ മുമ്പ്‌ പറയുന്നത്‌കേട്ടപ്പോള്‍ പലരുമെത്രയോ ആര്‍ത്തു ചിരിച്ചതാണ. എന്നാലിപ്പോള്‍ 'കേരളം' കേള്‍ക്കുന്നത്‌ ഇപ്പോള്‍ 4 രൂപ 50 പൈസക്ക്‌ കിട്ടുന്ന ആയിരം ലിറ്റര്‍ വെള്ളം നമുക്ക്‌ കിട്ടണമെങ്കില്‍ ഇനി 250 രൂപവരെ കൊടുക്കേി വരുമെന്നാണ്‌. നാടു വികസിക്കുക തന്നെയാണ്‌!
'വെള്ളം' എന്നല്ലാതെ 'വെള്ളക്കുപ്പി' എന്നൊരുവാക്ക്‌തന്നെ മുമ്പ്‌ മലയാളത്തിലുള്ളതായി കേട്ടിട്ടില്ല. 'ആളെ കുപ്പിയിലാക്കുന്നതിനെക്കുറിച്ചല്ലാതെ, വെള്ളം കുപ്പിയിലാക്കുന്നതിനെക്കുറിച്ച്‌' അന്നാരും ആലോചിച്ചിരുന്നില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വെള്ളംകുടിക്കാന്‍ പാകത്തില്‍, വെള്ളത്തൊട്ടികള്‍ പലസ്ഥലത്തും ഉ ായിരുന്നു. എന്നാലിപ്പോള്‍, അതിന്നുപകരം, പലതരം വെള്ളക്കുപ്പികളാണ്‌, പലതരം പ്രലോഭനങ്ങളുമായി ചില്ലലമാരകളില്‍ തിളങ്ങിനില്‍ക്കുന്നത്‌. സപോര്‍ട്‌ താരങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ഉത്സാഹത്തിനും ഉന്മേഷത്തിനും ഉതകുന്ന സപെഷ്യല്‍ ബോട്ടിലുകള്‍ വരെ മാര്‍ക്കറ്റിലുത്രെ! വിലകൂടും എന്നുമാത്രം. ദാഹം മാത്രമല്ല, 'വില്‍പ്പനവെള്ളം' ഏതുതരം മോഹവും തീര്‍ത്തുതരും!

പുഴവെള്ളം, കിണര്‍വെള്ളം, മഴവെള്ളം, ചളിവെള്ളം എന്നിങ്ങനെ മണ്ണിന്റെ മണമുള്ള വാക്കുകളാണ്‌ മുമ്പുായിരുന്നത്‌. ഇപ്പോള്‍ 'ജലയുദ്ധം', 'ജലവേട്ടക്കാര്‍', 'ജലഅഭയാര്‍ത്ഥികള്‍', 'ജലകുത്തകകള്‍' എന്നിങ്ങനെ വെടിമരുന്ന്‌ മണക്കുന്ന വാക്കുകളാണ്‌ ഉായിക്കൊിരിക്കുന്നത്‌. മുമ്പ്‌ വെള്ളം വെള്ളം സര്‍വ്വത്ര തുള്ളികുടിപ്പാനില്ലല്ലോ എന്ന കവിവാക്യം ഏറെ പ്രസിദ്ധമായിരുന്നു. എന്നാലിന്ന്‌, 'ഓരോ തുള്ളിയും വില്‍പ്പനക്ക്‌' എന്ന വാണിജ്യപ്രഖ്യാപനത്തിന്നാണ്‌ പ്രസക്തിയേറുന്നത്‌. ജെഫ്രിറോത്ത്‌ഫീഡിന്റെ പുസതകത്തിന്റെ പേര്‌, 'Every drop for sale.......' എന്നത്രെ! ബൊളീവിയയിലെ കൊച്ചബാബയില്‍ 'ബെക്‌ടല്‍' എന്ന ജലകുത്തക, ഒഴുക്കിയത്‌ വെള്ളമല്ല, ചോരയാണ്‌. മനുഷ്യസംസകാരത്തെ സൃഷടിച്ച നദീതടങ്ങളെ വെള്ളക്കുത്തകകള്‍ സംസകാരത്തെ സംഹരിക്കുന്ന യുദ്ധകേന്ദ്രങ്ങളാക്കി മാറ്റുകയാണ്‌. സിന്ധുവും നൈലും ടൈഗ്രീസും യൂഫ്രട്ടീസും ജോര്‍ദ്ദാന്‍നദിയും നഷടപ്പെട്ട ഇന്നലെകളെക്കുറിച്ചോര്‍ത്ത്‌ സങ്കടപ്പെടുന്നുാവും. സര്‍വ്വ ഉത്സവങ്ങളുടെയും അടിസ്ഥാന സ്രോതസ്സ്‌ വെള്ളമാണ്‌. വെള്ളംകൊ്‌ നനയുന്ന ഇടം എന്നര്‍ത്ഥം വരുന്ന 'ഉത്സം' എന്നതില്‍നിന്നാണ്‌, നമ്മുടെ 'ഉത്സവം' എന്ന പദം ഉയത്‌.
ഇന്നലത്തെ യുദ്ധം ഭൂമിക്കുവേിയായിരുന്നു. ഇന്നത്തെ യുദ്ധം ഊര്‍ജ്ജത്തിനുവേിയാണ്‌. നാളത്തെയുദ്ധം വെള്ളത്തിനുവേിയായിരിക്കും എന്ന പതിവ്‌ പ്രസതാവനക്ക്‌, ചെറിയൊരു തിരുത്ത്‌ അനിവാര്യമാണ്‌. ആ യുദ്ധവും മുമ്പേതന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. 1967ല്‍ ഇസ്രായേല്‍ പാലസതീനുനേരെ നടത്തിയ 'ആറുദിവസ'യുദ്ധം അതിന്റെ തുടക്കമായിരുന്നു.
കേരളത്തില്‍ ആ യുദ്ധം ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌ പി ഡബ്ലിയു ഡി യേയാണ്‌. പൊതുവായതെല്ലാം പിഴച്ചതാണ്‌, സ്വകാര്യമായതെന്തും ശ്രേഷഠമാണ്‌ എന്ന ആഗോളവതകരണ യുക്തിയുടെ അടിസ്ഥാനത്തില്‍ പൊതുജലവതരണം തകര്‍ക്കപ്പെടുന്നതിന്റെ തുടക്കമാണിത്‌. കേരളത്തിലെ ഐക്യജനാധിപത്യ സര്‍ക്കാര്‍ മലമ്പുഴയും പെരിയാറും വില്‍ക്കാന്‍ മുമ്പ്‌ ശ്രമിച്ചതാണ്‌. ഛത്തീസഘട്ടിലെ 'ശിവനാഥ്‌ നദി'യുടെ ഇരുപത്തിര കിലോമീറ്റര്‍ പ്രദേശം, റേഡിയസ്‌ എന്ന വെള്ളക്കമ്പനിക്ക്‌ 'അജിത്‌ജോഗി' പണയം വെച്ചതിനെ തുടര്‍ന്ന്‌, അവിടെയുായ കയപേറിയ അനുഭവങ്ങള്‍ ഓര്‍ത്തിട്ടെങ്കിലും, 2003ല്‍ ഇത്തരമൊരു നടപടിക്ക്‌, അന്നത്തെ കേരളസര്‍ക്കാര്‍ തുനിയരുതായിരുന്നു. ശിവനാഥ്‌ നദിയില്‍നിന്ന്‌ നൂറ്റാുകളോളം വെള്ളമെടുത്തിരുന്ന ജനതയെ റേഡിയസ്‌ വെള്ളക്കുത്തകകമ്പനി വെള്ളമെടുക്കാന്‍ അനുവദിക്കാതിരുന്നതൊന്നും മലമ്പുഴയും പെരിയാറും വില്‍ക്കാന്‍ മോഹിച്ചപ്പോള്‍, വലതുപക്ഷ സര്‍ക്കാരിനെ വ്യാകുലപ്പെടുത്തിയില്ല. ഇടതുപക്ഷ ഇടപെല്‍ നിമിത്തം അന്നത്‌ നടക്കാതെപോയെങ്കിലും ഇപ്പോളവര്‍ വീും മറ്റൊരു വഴിയിലൂടെ വെള്ളത്തിന്റെ പൊതുവിതരണക്രമം തകര്‍ക്കാനുള്ള പുറപ്പാടിലാണ്‌. അതെങ്ങാന്‍ വിജയിച്ചാല്‍ ഏകദേശം നാല്‌ രൂപ നിരക്കില്‍ ലഭിച്ചുകൊിരിക്കുന്ന ആയിരംലിറ്റര്‍ സര്‍ക്കാര്‍ വെള്ളത്തിന്‌ ഇരുനൂറ്റമ്പത്‌ രൂപവെച്ച്‌ സ്വകാര്യകമ്പനിക്ക്‌ നല്‍കേിവരും. ഇപ്പോള്‍തന്നെ കടുത്ത വെള്ളക്ഷാമം നേരിടുകയാണ്‌ കേരളം. ആലപ്പുഴയിലെ കൈനകരിയില്‍ പത്രവാര്‍ത്തകള്‍ പറയുന്നതനുസരിച്ച്‌ ഒരു കുടുംബത്തിന്‌ ഒരുദിവസം കിട്ടുന്നത്‌ ഒരു കുടം വെള്ളമാണ്‌.
'നിനക്ക്‌ വില്‍ക്കാന്‍ പറ്റുമോ/ നിനക്ക്‌ നിന്റെ കണ്ണീരുതന്ന/ നിന്റെ നാക്ക്‌ നനയ്‌ക്കുന്ന വെളളം, മഴ/ ആറ്റില്‍നിന്നും ഒരു ഡോളര്‍ വെള്ളം' എന്ന്‌ മുമ്പ്‌ ക്യൂബന്‍ കവി നിക്കോളാസ്‌ ഗിയന്‍. ഇന്ന്‌ മഴ മാത്രമല്ല എന്തും വില്‍ക്കാമെന്നായിരിക്കുന്നു! ഇനി നിങ്ങളുടെ കയ്യില്‍ വില്‍ക്കാന്‍ എന്തു്‌ ബാക്കി എന്ന മൂലധനശക്തികളുടെ ചോദ്യമാണ്‌, മറ്റെല്ലാറ്റിനും മുകളില്‍ ഇപ്പോള്‍ മുഴങ്ങിക്കൊിരിക്കുന്നത്‌. മില്‍ട്ടണ്‍ ഫ്രീഡമാന്‍ ഒരു മറയുമില്ലാതെ പറയുന്നത്‌, ജനാധിപത്യത്തിന്റെ സത്ത ലാഭമുാക്കലല്ലാതെ മറ്റൊന്നുമല്ലെന്നാണ്‌. ഏത്‌ സര്‍ക്കാരായാലും, അതിനെത്രമാത്രം ജനപിന്തുണയുെങ്കിലും, വിപണിവിരുദ്ധനയങ്ങളാണവര്‍ പിന്തുടരുന്നതെങ്കില്‍ ആ സര്‍ക്കാര്‍ ജനാധിപത്യസര്‍ക്കാരല്ലെന്നാണ്‌ ഫ്രീഡ്‌മാന്‍ നിസ്സംശയം സാക്ഷ്യപ്പെടുത്തുന്നത്‌! ജനാധിപത്യമെന്നാല്‍ ഫ്രീഡ്‌മാനെ സംബന്ധിച്ചിടത്തോളം, ജനസേവനമല്ല വിപണിസേവയാണ്‌! മുമ്പ്‌ കാവ്യഭാവനയില്‍ 'പുഴകളും നദികളും ഭൂമിക്ക്‌ കിട്ടിയ സത്രീധന'മായിരുന്നു! എന്നാലിന്നതും സര്‍ക്കാരിന്‌ വില്‍ക്കാനുള്ള ഉരുപ്പടികള്‍ മാത്രം!
കുടിവെള്ളത്തെ സ്വകാര്യ വല്‍ക്കരിക്കുന്നതിന്നെതിരെയുള്ള സമരത്തോടൊപ്പം, ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും, 'ജലകൊയ്‌ത്ത്‌'( Water harvesting ) നടത്താനും നമ്മള്‍ സ്വയം സന്നദ്ധമാകണം. ജലകൃഷിക്കുള്ള വിത്ത്‌ മാത്രമല്ല, വെള്ളവും വളവും 'മഴ'തരും. 'നിങ്ങള്‍ വെള്ളം കുടിക്കോമ്പോള്‍ അരുവിയെ ഓര്‍ക്കണം' എന്നൊരു ചൈനീസ്‌ ചൊല്ലു്‌. എത്ര ഉയരത്തില്‍ പറക്കുന്ന പക്ഷിക്കും വെള്ളം കുടിക്കാന്‍ ഭൂമിയിലിറങ്ങേതു്‌. ശുദ്ധജലം ഏറ്റവും മികച്ച ഔഷധവുമാണ്‌.
നിലവിലുള്ള നീരുറവകള്‍ക്ക്‌ കാവല്‍നില്‍ക്കാനും, പുതിയ നീരുറവകള്‍ക്ക്‌ കളമൊരുക്കാനും അതിനാല്‍ നമുക്ക്‌ കഴിയണം. ഈയാഴചയിലെ വേനല്‍ചൂടില്‍ കുളിരു പകര്‍ന്ന ഒരു വാര്‍ത്ത ഇങ്ങനെ: "നീറുറവ സംരക്ഷിക്കാന്‍ യുവജനകൂട്ടായമ". വര്‍ക്കലയിലെ ഹരിഹരപുരത്തെ പ്രകൃതിദത്ത നീരുറവക്കാണ്‌ ഡി വൈ എഫ്‌ ഐ ഇലകമണ്‍ പഞ്ചായത്ത്‌ കമ്മറ്റി ബഹുജനപങ്കാളിത്തത്തോടെ സംരക്ഷണം ഉറപ്പാക്കിയത്‌. മലിനീകരണം തടയാനുള്ള സംരക്ഷണഭിത്തി നിര്‍മാണത്തിന്നാണവര്‍ സര്‍വ്വരുടെയും സഹകരണത്തോടെ നേതൃത്വം നല്‍കുന്നത്‌. "മനുഷ്യര്‍ നന്മയില്‍ പരസ്‌പരം മത്സരിക്കുമെങ്കില്‍" അവരൊരു സമൂഹമാകും. അപ്പോള്‍ വെള്ളം ലോകവുമാകും.

വായിക്കൂ മയിലും കടുവയും കാട്ടിപ്പോത്തും പിന്നെ ദേശീയതയും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ